go

വ്യാജരേഖയുണ്ടാക്കി ബാങ്കുകളിൽനിന്ന് കോടികൾ തട്ടിയ പ്രതി പിടിയിൽ

malappuram-ahamed
അറസ്റ്റിലായ അഹമ്മദ്
SHARE

മഞ്ചേരി∙ വ്യാജരേഖയുണ്ടാക്കി ബാങ്കുകളെ കബളിപ്പിച്ചു കോടികൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ആനക്കയത്തു താമസിക്കുന്ന പാണ്ടിക്കാട് സ്വദേശി അഹമ്മദാ(50)ണ് അറസ്റ്റിലായത്. വ്യാജരേഖ നൽകി ഫെഡറൽ ബാങ്ക് മേലാറ്റൂർ ശാഖയിൽനിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന മാനേജരുടെ പരാതിയിലാണ് അറസ്റ്റ്.

വ്യാജരേഖയുണ്ടാക്കി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽനിന്നു 3 കോടിയോളം രൂപ തട്ടിയെടുത്തതിന് കോഴിക്കോട് വിജിലൻസ് കോടതിയിലും ഇയാൾക്കെതിരെ കേസുണ്ട്. അഹമ്മദിന്റെ ഭാര്യ സമീറ, സഹോദരൻ മുനീർ റഹ്മാൻ, ഭാര്യ മുംതാസ് എന്നിവരും കേസിൽ പ്രതികളാണ്. മലപ്പുറം, പാലക്കാട് ജില്ലകളിൽ താമസിച്ച് അതതു പ്രദേശത്തെ മേൽവിലാസം ഉപയോഗിച്ചു പാൻകാർഡും മറ്റു രേഖകളുമുണ്ടാക്കിയായിരുന്നു തട്ടിപ്പ്.

ജോലിയെ ബാധിക്കുമെന്നതിനാൽ ബാങ്ക് ഉദ്യോഗസ്ഥർ ചില കേസുകളിൽ സ്വയം പണമടച്ചു ബാധ്യത തീർക്കുകയാണെന്നു പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായ ചിലർ പ്രതി പിടിയിലായതറിഞ്ഞ് പൊലീസിനെ സമീപിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി സലീമിന്റെ നേതൃത്വത്തിൽ, അന്വേഷണ സംഘാംഗങ്ങളായ എസ്ഐ ഉമ്മർ മേമന, എഎസ്ഐ കൃഷ്ണൻ, മുഹമ്മദലി, ഷൈജു, പി.സഞ്ജീവ്, സെയ്തുമുഹമ്മദ്, ബിനു മനോജ്, യൂനസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama