go

‘വരം’ കൂട്ടായ്മ നാളെ മുതൽ

SHARE

മലപ്പുറം ∙ തിരൂർ ജില്ലാ ആശുപത്രി പിഎംആർ വിഭാഗം നടത്തുന്ന സംസ്ഥാനതല ഭിന്നശേഷി കൂട്ടായ്മ ‘വരം’ നാളെ മുതൽ 9 വരെ തിരൂർ എസ്എസ്എം പോളിടെക്നിക് കോളജിൽ നടക്കും.  നാളെ 2.30 ന് നടക്കുന്ന ‘റിഹാബിലിറ്റേഷൻ ടെക്നോളജി’ സെമിനാർ കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്യും. കേരള ഫെഡറേഷൻ ഓഫ് ദ്   ബ്ലൈൻഡ് ഒരുക്കുന്ന ‘കാഴ്ച’ പ്രദർശനവും നടക്കും. 

ഔദ്യോഗിക ഉദ്ഘാടനം മറ്റന്നാൾ രാവിലെ 9.30ന്  ഇ.ടി.മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. സെമിനാർ സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ഡോ.ബി.മുഹമ്മദ് അഷീലും 4.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എം.കെ.മുനീർ എംഎൽഎയും ഉദ്ഘാടനം ചെയ്യും. 

9നു രാവിലെ 9.30 ന് ഹീമോഫീലിയ ബാധിതരുടെ സംഗമം ആസൂത്രണ കമ്മിഷൻ അംഗം ഡോ.കെ.പി.അരവിന്ദൻ, ഉച്ചകഴിഞ്ഞ് സൗഹൃദസംഗമം മന്ത്രി കെ. ടി.ജലീൽ, ഭിന്നശേഷി വിദ്യാർഥികളുടെ കലോത്സവം ‘ആരവം’ വി.അബ്ദുറഹ്മാൻ എംഎൽഎ, സമാപന സമ്മേളനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രണ്ടായിത്തോളം പേർ പങ്കെടുക്കുമെന്ന്  വരം കൺവീനർ ഡോ.പി.ജാവേദ് അനീസ്, സാമൂഹികനീതി ജില്ലാ ഓഫിസ് സീനിയർ സൂപ്രണ്ട് കെ.കൃഷ്ണമൂർത്തി, പി.വി.ഗോപി രാജ്, മുജീബ് താനാളൂർ, കെ.എ.ഖാദർ എന്നിവർ അറിയിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama