go

വീടെന്ന സ്വപ്നം യാഥാർഥ്യമായത് കാണാൻ ശ്രീഷ്മ ഇല്ല

malappuram-home
ശ്രീഷ്മയുടെ കുടുംബത്തിനായി നിർമിച്ചു നൽകിയ വീട്.
SHARE

പൊന്നാനി ∙ സ്വപ്നങ്ങൾ ചിലപ്പോൾ ഇങ്ങനെയാണ്, യാഥാർഥ്യമായി കഴിയുമ്പോഴേക്കും അതുകണ്ടവർ ദൂരേക്ക് അകന്നു കഴിഞ്ഞിട്ടുണ്ടാകും. ശ്രീഷ്മയെപ്പോലെ.. സ്വന്തമായൊരു വീടു വേണമെന്നായിരുന്നു അധ്യാപികയായിരുന്ന ശ്രീഷ്മ സ്വപ്നം കണ്ടിരുന്നത്. അതിനുള്ള ഓട്ടത്തിനിടയിൽ ഒരു വർഷം മുൻപു വാഹനാപകടത്തിൽ ശ്രീഷ്മ മരണത്തിനു കീഴടങ്ങി. കടകശ്ശേരി ഐഡിയൽ സ്കൂൾ അധ്യാപികയായിരുന്ന ഇവരുടെ സ്വപ്നം സ്കൂളിലെ സഹപ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. 

16 ലക്ഷം രൂപ ചെലവഴിച്ച് ഇരുനില വീട് ശ്രീഷ്മയുടെ കുടുംബത്തിനായി നിർമിച്ചു നൽകി. 9ന് രാവിലെ 8.30ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ താക്കോൽദാനം നിർവഹിക്കും. ഐഡിയൽ ട്രസ്റ്റും ജീവനക്കാരും മുൻകയ്യെടുത്താണ് വീട് യാഥാർഥ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞവർഷം പൊന്നാനി ചമ്രവട്ടം ഹൈവേയിൽ മാണിക്കുളത്തിനടുത്തുണ്ടായ അപകടത്തിലാണ്  ശ്രീഷ്മ മരിച്ചത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama