go

ആവേശം ചോരാതെ രണ്ടാംദിനം

malappuram-league-programme
കോണിയേറി... മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്ര നയിച്ച് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ.ഫിറോസും മലപ്പുറത്തെ സ്വീകരണവേദിയിലേക്കെത്തുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വേദിയിൽ.
SHARE

മഞ്ചേരി∙ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജനയാത്രയ്ക്ക് രണ്ടാം ദിവസവും ആവേശകരമായ സ്വീകരണം. മഞ്ചേരി, വള്ളുവമ്പ്രം, മലപ്പുറം കേന്ദ്രങ്ങളിലായിരുന്നു പ്രധാന സ്വീകരണം. നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലെ പ്രവർത്തകർ അനുഗമിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ ഐജിബിടിയിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ മുഹമ്മദാലി ആധ്യക്ഷ്യം വഹിച്ചു. മുനവ്വറലി തങ്ങൾ, വൈസ് ക്യാപ്റ്റൻ പി.കെ.ഫിറോസ്, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി എന്നിവർ പ്രസംഗിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ ലത്തീഫ്, എം.പി.എം ഇസ്ഹാഖ് കുരിക്കൾ, എസ്ടിയു ദേശീയ സെക്രട്ടറി എം.റഹ്മത്തുള്ള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അൻവർ മുള്ളമ്പാറ,കണ്ണിയൻ അബൂബക്കർ, കെപിസിസി അംഗം എം.ഹരിപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു. എസ്ടിയു, കോൺഗ്രസ്, യൂത്ത് ഫ്രണ്ട് (ജേക്കബ്), മഞ്ചേരി നഗരസഭാ കൗൺസിലർമാർ അഭിവാദ്യമർപ്പിച്ചു.

വള്ളുവമ്പ്രത്ത് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.മമ്മുണ്ണി ഹാജി ആധ്യക്ഷ്യം വഹിച്ചു. എം.ഉമ്മർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ, ശ്യാം സുന്ദർ, ഇസ്മായിൽ മൂത്തേടം, പി.വി.മുഹമ്മദ് അരീക്കോട്, പി.വി മനാഫ്, കെ.എം.ഷാനവാസ്, പി.എ.സലാം, സമീർ ഇടിയാറ്റിൽ, എ.എം.കുഞ്ഞാൻ, ഇ.അബുഹാജി തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു 2നു തവനൂർ ആലത്തിയൂരിൽനിന്നു ജാഥ തുടങ്ങും. വൈകിട്ട് തിരൂർ കോരങ്ങത്ത് വാഗൺട്രാജഡി മൈതാനിയിൽ സമാപിക്കും. 8 നിയോജക മണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങൾ പങ്കെടുക്കുന്ന പരേഡ് എസ്എസ്എം പോളിടെക്നിക് ഗ്രൗണ്ടിൽ നടക്കും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama