go

കുമ്മിപ്പാലം പാടശേഖരം: വൈദ്യുതി പുനഃസ്ഥാപിച്ചു

malappuram-kummipalam-crop
അപകട ഭീഷണിയിലായ നരണിപ്പുഴ–കുമ്മിപ്പാലം പാടശേഖരത്ത വൈദ്യുതി പോസ്റ്റുകൾ തോണിയിലെത്തി കെഎസ്ഇബിയിലെ കരാർ ജീവനക്കാർ മാറ്റി സ്ഥാപിക്കുന്നു.
SHARE

എരമംഗലം ∙ അപകട ഭീഷണിയെ തുടർന്ന് വൈദ്യുതി വിതരണം നിർത്തിയ കുമ്മിപ്പാലം പാടശേഖരത്തെ വൈദ്യുതി പുനഃസ്ഥാപിച്ചു. പാടശേഖരത്തേക്ക് വൈദ്യുതി എത്തിക്കുന്ന ഹൈടെൻഷൻ ലൈനുകൾ താഴ്ന്നതോടെ കെഎസ്ഇബി ഇവിടേക്കുള്ള വൈദ്യുതി വിതരണം തൽക്കാലത്തേക്ക് നിർത്തിവച്ചിരുന്നു. 

താഴ്ന്ന സ്ഥലങ്ങളിൽ പുറങ്ങ് കെഎസ്ഇബിയിലെ ജീവനക്കാർ ചേർന്ന് കൂടുതൽ പോസ്റ്റുകൾ സ്ഥാപിച്ച് ലൈനുകൾ സുരക്ഷിതമാക്കി. തോണിയിലാണ് ആവശ്യമായ പോസ്റ്റുകൾ എത്തിച്ചത്. ലൈൻ വലിച്ചതോടെ പാടശേഖരത്തെ പമ്പിങ് പുനരാരംഭിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama