go

അറ്റകുറ്റപ്പണിയില്ലെന്ന് പരാതി; വീഴാൻ പാകത്തിൽ വൈദ്യുതിക്കാലുകൾ

SHARE

എരമംഗലം ∙ കോൾ മേഖലയിൽ അപകടഭീഷണി ഉയർത്തുന്ന നൂറിലധികം വൈദ്യുതിക്കാലുകൾ ഉണ്ടെങ്കിലും 10വർഷമായി അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന് പരാതി. നെല്ലറയായ പൊന്നാനി കോളിലെ പാടശേഖരങ്ങളിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 11കെവി ലൈനിന്റെ വൈദ്യുതിക്കാലുകളാണ് കാലപ്പഴക്കം ചെന്ന് വർഷങ്ങളായി കർഷകർക്ക് ഭീഷണിയായിരിക്കുന്നത്.

30 വർഷം മുൻപ് സ്ഥാപിച്ച മരത്തിന്റെ കാലുകളാണ് കോൾ മേഖലയിൽ ഭൂരിഭാഗവും. വെള്ളത്തിലായതിനാൽ ഏത് സമയത്തും ഇവ നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഹൈടെൻഷൻ ലൈനുകളും പാടശേഖരത്ത് താഴ്ന്നു കിടക്കുകയാണ്. പ്രളയത്തിനു ശേഷം കോൾ മേഖലയിൽ ഭീഷണി ഉയർത്തുന്ന പോസ്റ്റുകൾ മാറ്റണമെന്ന് ബോർഡ് നിർദേശം ഉണ്ടെങ്കിലും അധികൃതർ പരിശോധന പോലും നടത്തിയിട്ടില്ല.  

പൊന്നാനി ഡിവിഷന് കീഴിൽ വരുന്ന പുറങ്ങ്, എടപ്പാൾ, ചങ്ങരംകുളം, പെരുമ്പടപ്പ് തുടങ്ങി കെഎസ്ഇബി വൈദ്യുതി സെക്‌ഷനുകളിലാണ് അപകടഭീഷണി ഉയർത്തുന്ന പോസ്റ്റുകൾ കൂടുതലും. ലൈനുകൾ താഴ്ന്ന കിടക്കുന്നത് മൂലം കോളിലൂടെ പോകുന്ന തോണികൾക്കും ഭീഷണിയുണ്ട്.  കോളിൽ വെള്ളം കുറയുന്ന സമയത്ത് അറ്റകുറ്റപ്പണിക്കായി പാടശേഖര കമ്മിറ്റികൾ അപേക്ഷ നൽകുന്നുണ്ടെങ്കിലും തിരിഞ്ഞുനോക്കാറില്ലെന്നാണ് പൊന്നാനി കോൾ സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama