go

വഴികാട്ടാൻ വിളക്കില്ല; അഴിമുഖം അപകടമുനമ്പിൽ

malappuram-light-damage
മാസങ്ങളായി തകരാറിലായി കിടക്കുന്ന അഴിമുഖത്തെ ദിശാവിളക്ക്.
SHARE

പൊന്നാനി ∙ മീൻപിടിത്തം കഴിഞ്ഞുമടങ്ങുന്ന ബോട്ടുകൾക്ക് അഴിമുഖത്തേക്കുള്ള വഴികാണിച്ചിരുന്ന ദിശാ വിളക്ക് തെളിയാതായിട്ട് മാസങ്ങൾ. അറ്റകുറ്റപ്പണികൾ നടത്താൻ ഇതുവരെയും നടപടികളായില്ല. രാത്രിയിൽ പുലിമുട്ടികൾക്കിടയിലൂടെ ഹാർബറിലേക്കു ബോട്ട് അടുപ്പിക്കാൻ മത്സ്യത്തൊഴിലാളികൾ പാടുപെടുകയാണ്. 

രണ്ടാഴ്ച മുൻപ് മീൻപിടിത്തം കഴിഞ്ഞു മടങ്ങുകയായിരുന്ന ബോട്ട് പുലിമുട്ടിലിടിച്ചു തകർന്നതു ദിശാവിളക്കില്ലാത്തതിനാലാണെന്നാണ് ബോട്ടിലുണ്ടായിരുന്നവർ ചൂണ്ടിക്കാട്ടിയിരുന്നത്. ഒരു ലക്ഷം രൂപയോളം വിലവരുന്ന ബൾബ് ലഭ്യമായെങ്കിലും അനുബന്ധ സാമഗ്രികൾ എത്താത്തതിനാലാണ് മാറ്റിസ്ഥാപിക്കൽ വൈകുന്നതെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ദിശാവിളക്കിന്റെ തൂൺ തുരുമ്പെടുത്തു നശിച്ചതിനാൽ പൂർണമായും മാറ്റിസ്ഥാപിക്കുന്നതിനു പദ്ധതി തയാറാക്കിയിരിക്കുകയാണിപ്പോൾ. നേരത്തേ പടിഞ്ഞാറേക്കര ഭാഗത്തുള്ള ദിശാവിളക്ക് മോഷണം പോയിരുന്നു. തുടർന്ന് പുതിയത് സ്ഥാപിക്കുകയാണുണ്ടായത്. ഇൗ ഭാഗത്തെങ്കിലും വിളക്കു തെളിയുന്നതാണ് ബോട്ടുകാർക്ക് ഏക ആശ്വാസം.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama