go

രൂപമാറ്റം വരുത്തി ഫ്രീക്കൻ ബൈക്ക്; ഏതു മോഡലെന്നു കണ്ടെത്താൻ പാടുപെട്ടു ഉദ്യോഗസ്ഥർ!

malappuram-bike
മോട്ടർ വാഹന വകുപ്പ് പിടികൂടിയ ഫ്രീക്കൻ ബൈക്ക്.
SHARE

പൊന്നാനി ∙ രൂപമാറ്റം വരുത്തിയ ‘ഫ്രീക്കൻ ബൈക്കിന്’ മോട്ടർ വാഹന വകുപ്പിന്റെ പൂട്ട്. പിടികൂടിയ ബൈക്ക് ഏതു കമ്പനിയുടേതാണെന്നു കണ്ടെത്താൻ ഉദ്യോഗസ്ഥർ പാടുപെട്ടു.  അത്രയധികം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊല്ലൻപടിയിലെ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്ക് പിടികൂടിയത്. 

വിവിധ ബൈക്കുകളുടെ ഭാഗങ്ങൾ ചേർത്തുവച്ചാണ് ‘ഫ്രീക്കനാക്കി’യിരിക്കുന്നത്. നമ്പർ പ്ലേറ്റും രേഖകളും ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദുചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആർടിഒ സി.യു. മുജീബ് അറിയിച്ചു. എംവിഐ ഫെനിൽ  ജയിംസ്, എഎംവിഐ കെ.സി. മധു എന്നിവർ ചേർന്നാണ് ബൈക്ക് പിടികൂടിയത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama