വളാഞ്ചേരി ∙ അനധികൃത പാർക്കിങ്ങിനു പൊലീസ് നടപടിയെടുക്കുമ്പോൾ വണ്ടി നിർത്താൻ സ്ഥലമില്ലാതെ ജനം വലയുന്നു. നഗരത്തിൽ നാലു റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥിതിയാണിപ്പോൾ. കോഴിക്കോട് റോഡിൽ പാതയോരം മുഴുവൻ ചെറുതും വലുതുമായ വാഹനങ്ങൾ നിരന്നുകിടപ്പാണ്. മുൻപ് പാതയോരപാർക്കിങ്ങിനെതിരെ പൊലീസ് നടപടികൾ കർശനമാക്കിയിരുന്നുവെങ്കിലും ഇപ്പോൾ കാര്യമായ നടപടിയില്ല.
കോഴിക്കോട് റോഡിൽ സെൻട്രൽ കവലയിൽ നിന്നു ബസ്സ്റ്റാൻഡ്കവാടം വരെയുള്ള ഭാഗത്ത് ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരുന്നത് കോടതി ഇടപെട്ട് മാറ്റിയെങ്കിലും വഴിക്കുരുക്ക് തുടരുകയാണ്. നഗരത്തിലെത്തുന്ന വാഹനങ്ങൾ എവിടെ നിർത്തുമെന്നറിയാതെ ഉഴലുകയാണ് ജനം. നഗരത്തിൽ ഓട്ടോ–ടാക്സി പാർക്കിങ്ങിനു പ്രത്യേക സംവിധാനമുണ്ടാക്കിയാൽ തന്നെ പ്രശ്നപരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.