go

വെള്ളിയാങ്കല്ല് തടയണപ്പാലം വഴി ദീർഘദൂരബസുകൾ ഇല്ല

malappuram-velliyangllu-bridge
ഭാരതപ്പുഴയിലെ തൃത്താല വെള്ളിയാങ്കല്ല് തടയണപ്പാലം.
SHARE

വളാഞ്ചേരി ∙ തൃത്താല – വെള്ളിയാങ്കല്ല് തടയണപ്പാലത്തിലൂടെ ദീർഘദൂരബസുകൾ ഓടിക്കാൻ ഇനിയും നടപടിയായില്ല.  വളാഞ്ചേരിയിൽ നിന്നു തിരുവേഗപ്പുറ, അഞ്ചുമൂല, പള്ളിപ്പുറം, മംഗലം, തൃത്താല, കൂറ്റനാട് വഴി പെരുമ്പിലാവിൽ എത്തുന്ന റോഡ് ഉപയോഗപ്പെടുത്താൻ അധികൃതർ ശ്രദ്ധിക്കുന്നില്ല. 

കോഴിക്കോട്–തൃശൂർ റൂട്ടിൽ വളാഞ്ചേരിയിൽ നിന്നു തിരിഞ്ഞ് വെള്ളിയാങ്കല്ല് വഴി യാത്ര ചെയ്താൽ 20 കിലോമീറ്റർ ദൂരം ലാഭിക്കാനാകും. 2005 ഓഗസ്റ്റിലാണ് മംഗലം–തൃത്താല കരകളെ ബന്ധിപ്പിച്ചു ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് പാലം നിലവിൽ വന്നത്. തുടക്കത്തിൽ ഗുരുവായൂർ–തൃത്താല–കാടാമ്പുഴ റൂട്ടിൽ ഒരു കെഎസ്ആർടിസി സർവീസ് നടത്തിയെങ്കിലും അതു നിലച്ചു. 

പിന്നീട് കൂറ്റനാട്–വളാഞ്ചേരി റൂട്ടിൽ സ്വകാര്യബസുകളും പരീക്ഷണം നടത്തിയെങ്കിലും അതും പരാജയമായിരുന്നു. തൃത്താലയെയും, പള്ളിപ്പുറത്തെയും ബന്ധിപ്പിച്ചു വെള്ളിയാങ്കല്ല് പാലം വന്നതോടെ തൃത്താലക്കാർക്ക് വളാഞ്ചേരിയിലെത്താൻ ദൂരം കുറഞ്ഞ പാത തെളിഞ്ഞു. 14വർഷം പിന്നിട്ടിട്ടും ഇതുവഴി ദീർഘദൂരബസ് എന്ന ആശയം കൊണ്ടുവരാൻ ബന്ധപ്പെട്ടവർക്കായില്ല. 

തൃത്താലയിൽ നിന്നു കുമ്പിടി കുറ്റിപ്പുറം വഴി വളാഞ്ചേരിയിലെത്തിയിരുന്നവർക്കു പുതിയ പാലം വഴി പള്ളിപ്പുറം തിരുവേഗപ്പുറ വഴി എളുപ്പത്തിൽ വളാഞ്ചേരിയിലെത്താമെന്ന സൗകര്യവുണ്ട്. പാലക്കാട്,മലപ്പുറം ജില്ലകളെ കൂടുതൽ അടുപ്പിക്കാനും പാലം ഗുണം ചെയ്തു. 

നിലവിൽ കോഴിക്കോട്–തൃശൂർ, ഗുരുവായൂർ റൂട്ടിൽ ദേശീയപാതയിലൂടെ കെഎസ്ആർടിസിയും സ്വകാര്യബസുകളും ചേർന്നു നാനൂറിലധികം ട്രിപ്പുകൾ നടത്തുന്നുണ്ട്. ഇതിൽ ഏതാനും ബസുകൾ വെള്ളിയാങ്കല്ല്‌പാലം വഴി തിരിച്ചുവിടാൻ ശ്രമിക്കണമെന്ന അഭ്യർഥനയാണ് ജില്ലയുടെ കിഴക്കൻമേഖലയിലുള്ളവർ ഉന്നയിക്കുന്നത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama