go

സർട്ടിഫിക്കറ്റ് ചോദിച്ച് ജ്വല്ലറികളിൽ തട്ടിപ്പ്: ഇടനിലക്കാരൻ പിടിയിൽ

SHARE

എടപ്പാൾ∙ ബിഐഎസ് സർട്ടിഫിക്കറ്റിന്റെ പേരിൽ ജ്വല്ലറികളിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ ഇടനിലക്കാരനെ പൊലീസ് പിടികൂടി. മാറഞ്ചേരി സ്വദേശി മുഹമ്മദ് സാദിഖിനെയാണ്(42) ചങ്ങരംകുളം എസ്ഐ ടി.ഡി.മനോജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

തട്ടിപ്പിൽ പങ്കാളികളായ മണ്ണാർക്കാട് സ്വദേശിയായ ബിഐഎസ്   ഉദ്യോഗസ്ഥനും മറ്റൊരു ഇടനിലക്കാരനും ഒളിവിലാണ്. ജ്വല്ലറികളിലെത്തി ബിഐഎസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും കൈവശം ഇല്ലാത്തവരിൽനിന്നു പണം ആവശ്യപ്പെടുകയുമാണ് ചെയ്തിരുന്നത്. 

എടപ്പാൾ, ചങ്ങരംകുളം എന്നിവിടങ്ങളിലെ 4 ജ്വല്ലറികളിലാണ് നവംബർ ആദ്യവാരം തട്ടിപ്പുനടന്നത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ പിഴയിൽനിന്ന് ഒഴിവാക്കാമെന്നു പറഞ്ഞ് ഇവർ 60,000 രൂപയോളം തട്ടിയെടുത്തു. പണത്തിനായി ജ്വല്ലറി ഉടമകളോട് വിലപേശിയിരുന്നത് ഇടനിലക്കാരാണെന്നു പൊലീസ് പറഞ്ഞു. പൊന്നാനിയിലും ഇവർ തട്ടിപ്പു നടത്തിയതായി സൂചനയുണ്ട്.

പണം നഷ്ടപ്പെട്ട ജ്വല്ലറി ഉടമകൾ ബിഐഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണു തട്ടിപ്പു വ്യക്തമായത്. വ്യാപാരികളുടെ നേതൃത്വത്തിൽ ഇവരെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കടന്നുകളഞ്ഞു. ഒളിവിൽ കഴിയുന്നവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama