go

ക്വാറിക്കെതിരെ യുവാക്കളുടെ ആത്മഹത്യാഭീഷണി

malappuram-suicide-attempt
എടവണ്ണ ഒതായി ചാത്തല്ലൂരിലെ ക്വാറിയിലെ പാറയ്ക്കു മുകളിൽ കയറി യുവാക്കൾ ആത്മഹത്യാഭീഷണി മുഴക്കിയപ്പോൾ.
SHARE

എടവണ്ണ ∙ ഒതായി ചാത്തല്ലൂരിൽ ക്വാറി പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് വീണ്ടും യുവാക്കളുടെ ആത്മഹത്യാഭീഷണി.  ചാത്തല്ലൂർ സ്വദേശികളായ കുമ്പളവൻ ഉദൈഫ്, ഷിനോജ് എന്നിവരാണ് ഇന്നലെ രാവിലെ പത്തോടെ പാറയ്ക്കു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. പകൽ മുഴുവൻ പാറയിൽ കഴിച്ചുകൂട്ടിയ യുവാക്കൾ വൈകിട്ടോടെ പ്രതിഷേധം അവസാനിപ്പിച്ചു മടങ്ങി. എടവണ്ണ എസ്‌ഐ ബി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസുകാരും തിരുവാലി ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘവും രാത്രിവരെ സ്ഥലത്ത് ക്യാംപ് ചെയ്തു. 

ആത്മഹത്യാഭീഷണി മുഴക്കിയ രണ്ടുപേരുൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുക്കുമെന്ന് എടവണ്ണ പൊലീസ് അറിയിച്ചു. മാസങ്ങൾക്കു മുൻപുണ്ടായ ശക്തമായ മഴയിൽ ഈ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായിരുന്നു. അതു ക്വാറിയുടെ പ്രവർത്തനം മൂലമാണെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിൽ ഇവർ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നതായി പൊലീസ് പറഞ്ഞു.  തുടർന്ന് കലക്ടർ നിയോഗിച്ച വിദഗ്ധസമിതി അന്വേഷണം നടത്തി     സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്വാറി പ്രവർത്തനം തുടരുകയായിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama