go

ഹർത്താൽ അക്രമം: പ്രതികളെ പിടികൂടാൻ ആകാതെ പൊലീസ്

SHARE

എടപ്പാൾ ∙ ഹർത്താൽ ദിന സംഘർഷത്തിലെ പ്രതികളെ പിടികൂടാനാകാതെ പെ‍ാലീസ്. അക്രമത്തിൽ ഉൾപ്പെട്ടവർ ഒളിവിലാണെന്ന് പെ‍ാലീസ് പറയുന്നു. സംഘർഷ സ്ഥലത്തു നിന്നും കണ്ടെടുത്ത ബൈക്കുകൾ പെ‍ാലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവയുടെ ഉടമകളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് നീക്കം നടക്കുന്നത്.

എടപ്പാളിലെ കടകളിൽ നിന്നു സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ ഹാജരാക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും ഇരുവിഭാഗവും തയാറായിട്ടില്ല. പിടിയിലായ 14 പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. പ്രതികളുടെ വീടുകൾ പെ‍ാലീസ് നിരീക്ഷണത്തിലാണ്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama