go

ഹോട്ടൽ തകർത്തവർക്കായി തിരച്ചിൽ ഊർജിതം

SHARE

പൊന്നാനി ∙ പാഴ്സൽ നൽകിയില്ലെന്ന് ആരോപിച്ച് അങ്ങാടിയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. ഇവർക്കായി തിരച്ചിൽ ഉൗർജിതപ്പെടുത്തി. പൊലീസ് നടപടി വൈകിയാൽ ഹോട്ടലുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ മുന്നറിയിപ്പു നൽകി.

കഴിഞ്ഞ ആഴ്ചയാണ് ഒരു സംഘം ഹോട്ടൽ തകർത്തത് ജീവനകാർക്കു മർദനമേറ്റു. ഹോട്ടൽ മേഖലയെ തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി.അബ്ദുറഹിമാൻ, ജില്ലാ പ്രസിഡന്റ് മമ്മുണ്ണി മങ്കട എന്നിവർ പറഞ്ഞു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama