go

കുഞ്ഞിരാമൻ നായർക്കും കുടുംബത്തിനും ഇനി സുഖമായി അന്തിയുറങ്ങാം

പോരൂർ രവിമംഗലം മണിയിൽ കുഞ്ഞിരാമൻ നായർക്കും കുടുംബത്തിനും നാട്ടുകാർ രൂപീകരിച്ച സഹായസമിതിയും മഞ്ചേരി എൻഎസ്എസ് കോളജ് നാഷനൽ സർവീസ് സ്കീം യൂണിറ്റും ചേർന്നു നിർമിച്ച വീട്.
പോരൂർ രവിമംഗലം മണിയിൽ കുഞ്ഞിരാമൻ നായർക്കും കുടുംബത്തിനും നാട്ടുകാർ രൂപീകരിച്ച സഹായസമിതിയും മഞ്ചേരി എൻഎസ്എസ് കോളജ് നാഷനൽ സർവീസ് സ്കീം യൂണിറ്റും ചേർന്നു നിർമിച്ച വീട്.
SHARE

പോരൂർ ∙ രോഗത്തിന്റെയും വാർധ്യക്യത്തിന്റെയും അവശതകളുമായി പ്ലാസ്റ്റിക് ഷെഡിൽ അന്തിയുറങ്ങിയിരുന്ന രവിമംഗലം മണിയിൽ കുഞ്ഞിരാമൻ നായർക്കും കുടുംബത്തിനും സഹായ സമിതിയും മഞ്ചേരി എൻഎസ്എസ് കോളജ് നാഷനൽ സർവീസ് സ്കീം യൂണിറ്റും ചേർന്നു നിർമിച്ച വീട് ഇന്നു സമർപ്പിക്കും. വൈകിട്ടു 3ന് കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ ഡോ. കെ.മുഹമ്മദ് ബഷീർ താക്കോൽ കൈമാറും.

മഞ്ചേരി എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ ഡോ. ആർ.പി.ആസാദ് ആധ്യക്ഷ്യം വഹിക്കും. കുടുംബത്തിന്റെ ദുരിതം വാർത്തകളിലൂടെ നാടറിഞ്ഞതിനെത്തുടർന്നാണു സുമനസ്സുകളുടെ സഹായം എത്തിയത്. ‘അഭയം’ എന്ന പേരിൽ നാട്ടുകാർ കൂട്ടായ്മ രൂപീകരിച്ചു രംഗത്തിറങ്ങി. കുഞ്ഞിരാമൻ നായരുടെ ചികിത്സയ്ക്കും കൂട്ടായ്മ തുണയായി. വാണിയമ്പലം ഗവ.ഹയർസെക്കൻഡറി സ്കൂൾ നല്ലപാഠവും കട്ടിലും വീട്ടുപകരണങ്ങളും നൽകിയിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama