go

മൂതിക്കയം റഗുലേറ്റർ കംബ്രിജിന് ഭരണാനുമതി

SHARE

കൊളത്തൂർ ∙ കുന്തിപ്പുഴയിൽ വിവിധ ശുദ്ധജല– ജലസേചന പദ്ധതികൾക്ക് സഹായമായി മൂർക്കനാട് മൂതിക്കയം റഗുലേറ്റർ കംബ്രിജിന് പദ്ധതി. 230 മീറ്റർ നീളത്തിൽ 7.5 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. ഇതിൽ 3.5 മീറ്റർ ഉയരത്തിൽ വെള്ളം കെട്ടിനിർത്താനാവും. ബജറ്റിൽ തുക വകയിരുത്തിയ പദ്ധതിക്ക് 70 കോടി രൂപയുടെ ഭരണാനുമതിയായി. സംസ്ഥാന ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല. പദ്ധതിക്ക് കിഫ്‌ബിയിൽനിന്നാണ് തുക ലഭ്യമാക്കുന്നത്.

കിഫ്‌ബിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും കിഡ്‌കോയുടെയും ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി. പ്രളയത്തിനു മുൻപ് തയാറാക്കിയ അലെയ്ൻമെന്റിൽ മാറ്റം വന്നതിനാൽ മാറ്റി നിശ്ചയിച്ചു. പദ്ധതി യാഥാർഥ്യമാവുന്നതോടെ മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കാൻ പുതിയ പാതയൊരുങ്ങും.

മൂർക്കനാട്, കുറുവ, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, മങ്കട, കൂട്ടിലങ്ങാടി പഞ്ചായത്തുകൾക്കുള്ള മൂർക്കനാട് ശുദ്ധജല പദ്ധതി, പുലാമന്തോൾ പഞ്ചായത്തിലെ വിവിധ പദ്ധതികൾ, പാലക്കാട് ജില്ലയിലെ വിളയൂർ, കുലുക്കല്ലൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളിലെ ശുദ്ധജല പദ്ധതികൾ എന്നിവ കുന്തിപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്നവയാണ്. വേനൽ കടുക്കുന്നതോടെ പുഴയിലെ ജലലഭ്യത കുറയുന്നതിനാൽ ജല വിതരണം അവതാളത്തിലാവാറാണ് പതിവ്. പുതിയ പദ്ധതിയോടെ ജല ലഭ്യത ഉറപ്പു വരുത്താനാവും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama