go

ബോർഡിൽ പോരാ; ഒപിയിൽ വേണം

malappuram news
SHARE

നിലമ്പൂർ ∙ ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ ബോർഡിൽ മാത്രം പോര, ജോലി സമയത്ത് ഒപിയിൽ ഉണ്ടാകണമെന്ന് എച്ച്എംസി നിർദേശം. ഒപിയിലും അത്യാഹിത വിഭാഗത്തിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഡോക്ടറെ കാണാനെത്തിയ രോഗിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് എച്ച്എംസിയുടെ ഇടപെടൽ. യോഗത്തിൽ ഇസ്മായിൽ മൂത്തേടം, ഷേർളി വർഗീസ്, പി.ടി.ഉമ്മർ, ജോർജ് തോമസ്, എരഞ്ഞിക്കൽ ഇസ്മായിൽ, ആർ.പാർത്ഥസാരഥി, ബിജു കനകക്കുന്നേൽ, ബിനോയ് പാട്ടത്തിൽ തുടങ്ങയവർ വിഷയം ഉന്നയിച്ചു.

ഒപിയിൽ ഡ‍ോക്ടർമാർ ഇല്ലാത്തത് പതിവാണെന്നും ചൂണ്ടിക്കാട്ടി. വീഴ്ച ഗൗരവത്തോടെ കാണുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃ‌ഷ്ണനും നാണക്കേടാണെന്ന് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ്യൻ വി.സുധാകരനും പറഞ്ഞു. പ്രശ്നമുണ്ടാക്കുന്നവരുടെ പേര് അപ്പപ്പോൾ അറിയിക്കാനും പ്രസിഡന്റ് നിർദേശിച്ചു. അടുത്ത എച്ച്എംസിക്ക് മുൻപ് സിസിടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചു. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സർക്കാരിന് കത്തെഴുതാനും തീരുമാനിച്ചു.

സമരം: പൊലീസ് നടപടിയിൽ വിവേചനമെന്ന് പരാതി

∙ ആശുപത്രിയിൽ വിലക്ക് ലംഘിച്ച് സമരം നടത്തിയവർക്കെതിരെ പൊലീസ് നടപടിയിലെ വിവേചനവും ഒച്ചപ്പാടുണ്ടാക്കി. ഗിരീഷ് മോളൂർമഠത്തലാണ് പരാതി ഉന്നയിച്ചത്. സൂപ്രണ്ടിനെ ഉപരോധിച്ച ഐഎൻടിയുസി പ്രവർത്തകരെ റിമാൻഡ് ചെയ്യുകയും ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർക്കെതിരെ സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പ് ചുമത്തിയതുമാണ് പരാതിക്കിടയാക്കിയത്.

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുറംകരാർ നിയമനത്തിനുള്ള നിർദേശം ഉപസമിതിക്ക് വിട്ടു. എച്ച്എംസി വരുമാനത്തിൽ 50 ശതമാനത്തിൽ അധികം തുക ശമ്പളത്തിന് ചിലവഴിക്കരുതെന്ന് സർക്കാർ ഉത്തരവാണ് പിരിച്ചുവിടാനുള്ള നീക്കത്തിനു പിന്നിൽ. ക്ലിനിക്കൽ ലബോറട്ടറി നവീകരിക്കാനും തീരുമാനിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama