go

മേൽപാലം: വ്യാപാരികളുടെ ആശങ്ക പരിഹരിക്കണം

SHARE

എടപ്പാൾ ∙ മേൽപാലം നിർമാണം 19ന് ആരംഭിക്കാനിരിക്കെ വ്യാപാരികളുടെ യോഗം വിളിച്ച് ആശങ്കകൾ തീർക്കണമെന്ന് ആവശ്യമുയരുന്നു. കഴിഞ്ഞ ദിവസം എടപ്പാളിൽ സ്വാഗത സംഘം യോഗം ചേർന്നെങ്കിലും മന്ത്രി പങ്കെടുത്തില്ല. നിർമാണം ഒരു വർഷത്തോളം നീണ്ടുനിൽക്കുമെന്നതിനാൽ വ്യാപാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ ക്രമീകരണങ്ങൾ വേണമെന്നതാണ് ആവശ്യം. കെട്ടിടങ്ങൾ പെ‍ാളിക്കേണ്ടി വരില്ലെന്നാണ് അറിയിച്ചിരുന്നത്. അതുകെ‍ാണ്ടുതന്നെ വ്യാപക പരാതികൾ ഉണ്ടാകാനിടയില്ല.

അതേസമയം, നിർമാണ സമയത്ത് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനാൽ എടപ്പാളിലേക്ക് ആളുകൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. ഇത് കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ഓട്ടോകളും ടാക്സികളും മറ്റും എവിടെ നിർത്തുമെന്ന ആശങ്ക ഡ്രൈവർമാർക്കുമുണ്ട്. വ്യാപാരികൾ, വിവിധ സംഘടനാ ഭാരവാഹികൾ, ഡ്രൈവർമാർ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിച്ച് ആശങ്കകൾ പരിഹരിക്കണമെന്നാണ് ആവശ്യം.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama