go

വെള്ളമില്ല: ഇരിമ്പിളിയം ജലസേചന പദ്ധതിയിൽ പമ്പിങ് നിലച്ചു

ഇരിമ്പിളിയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ്ഹൗസിനു സമീപം തൂതപ്പുഴയിലെ‍ ജലനിരപ്പ് താഴ്ന്ന നിലയിൽ.
ഇരിമ്പിളിയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ്ഹൗസിനു സമീപം തൂതപ്പുഴയിലെ‍ ജലനിരപ്പ് താഴ്ന്ന നിലയിൽ.
SHARE

വളാഞ്ചേരി ∙ വെള്ളമില്ലാത്തതിനാൽ ഇരിമ്പിളിയം ചെറുകിട ജലസേചന പദ്ധതിയുടെ പമ്പിങ് നിലച്ചു. രണ്ടു ദിവസം മുൻപാണ് ആയക്കട്ട്മേഖലയിൽ വെള്ളം കുറഞ്ഞതുമൂലം പമ്പിങ് നിർത്തിയത്. ഇരിമ്പിളിയം മേഖലയിലെ അരഡസൻ പാടശേഖരങ്ങളിൽ നെൽക്കൃഷിയ്ക്ക് ആവശ്യമായ എത്തിക്കുന്നത് ഈ പദ്ധതി യിലാണ്.

കൊയ്ത്തു സമയമായതിനാൽ കാര്യമായ പ്രശ്നമില്ലെങ്കിലും ഈനില തുടർന്നാൽ പ്രശ്നം ഗുരുതരമാകുമെന്ന് കർഷകർ പറയുന്നു. തൂതപ്പുഴയിലെ തേക്കൂത്ത് കയത്തിൽ നിന്നാണ് ഇരിമ്പിളിയം ജലസേചനപദ്ധതിക്ക് വെള്ളം പമ്പ് ചെയ്യുന്നത്. പ്രളയകാലത്ത് മണൽ അടിഞ്ഞ് കുഴികൾ നികന്നു. കഴിഞ്ഞ വേനലിൽ ശുദ്ധജല ആവശ്യത്തിനും ഇവിടെനിന്നു വെള്ളം പമ്പ് ചെയ്തിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama