go

ഒരേ സമയം രണ്ടിടത്ത് അഗ്നിബാധ; നട്ടം തിരിഞ്ഞ് അഗ്നിശമന സേന

SHARE

പെരിന്തൽമണ്ണ ∙ ഒരേ സമയം രണ്ടിടങ്ങളിലുണ്ടായ അഗ്നിബാധയിൽ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ നട്ടം തിരിഞ്ഞു. രാവിലെ 11.30നു മാലാപറമ്പ് ചോല ഭാഗത്തും പാതായ്‌ക്കര തണ്ണീർപ്പന്തൽ ഭാഗത്തുമാണ് പുൽക്കാടുകൾക്ക് തീപിടിച്ചത്. ചോലയിലെ കെഎസ്‌ഇബി സബ് സ്‌റ്റേഷൻ പരിസരത്തെ ഒരേക്കറിത്തെ പുൽക്കാടുകളാണ് കത്തിയത്. തണ്ണീർപ്പന്തലിൽ ജനവാസ മേഖലയിലെ പുൽക്കാടിനാണ് തീ പിടിച്ചത്. ഒരേക്കറിലേറെ കത്തിപ്പോയി. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama