go

പൈങ്കണ്ണൂർ – വെണ്ടല്ലൂർ റോഡ് ഗതാഗത യോഗ്യമാക്കണം

വെണ്ടല്ലൂർ ആലുക്കൽപടി പാലത്തിനു സമീപം റോഡ് തകർന്ന നിലയിൽ.
വെണ്ടല്ലൂർ ആലുക്കൽപടി പാലത്തിനു സമീപം റോഡ് തകർന്ന നിലയിൽ.
SHARE

വളാഞ്ചേരി ∙ വെണ്ടല്ലൂർ, മുക്കിലപ്പീടിക മേഖലകളെ ബന്ധിപ്പിച്ചു വയൽപ്പരപ്പിലെ ലിങ്ക്റോഡിലൂടെയുള്ള യാത്ര ജനത്തിനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. വളാഞ്ചേരിയിൽ നിന്നു തെക്കെ പൈങ്കണ്ണൂർ വഴി വെണ്ടല്ലൂരിൽ എത്തുന്നതിനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. നാലു വർഷം മുൻപ് ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് വയൽമധ്യത്തിലെ തോടിന് ആലുക്കൽപടിയിൽ പാലം പണിതത്. വീതി കുറഞ്ഞ റോഡിലൂടെ പാലത്തിനു സമീപം എത്തിയാൽ പിന്നീടുള്ള ഭാഗം തകർന്നു കിടക്കുകയാണ്. വളാഞ്ചേരി നഗരസഭയേയും ഇരിമ്പിളിയം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡ് പൂർണമായും ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama