go

തിരൂരിൽ 3 മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

SHARE

തിരൂർ ∙ പറവണ്ണയിൽ കാറിൽ മാരകായുധങ്ങളുമായെത്തിയ സംഘം 3 മുസ്‌ലിം ലീഗ് പ്രവർത്തകരെ വെട്ടി പരുക്കേൽപിച്ചു. ഇന്നലെ പുലർച്ചെ രണ്ടിടത്തായാണ് ആക്രമണമുണ്ടായത്. പുത്തങ്ങാടിയിൽ ജംഷീർ(24), വേളാപുരം സൽമാൻ(25), ഉണ്യാൽ സ്വദേശി ആഷിഖ് (26) എന്നിവർക്കാണു വെട്ടേറ്റത്. പുലർച്ചെ പുത്തങ്ങാടിയിൽവച്ച് ജംഷീറിനാണ് ആദ്യം വെട്ടേറ്റത്.

ഇവിടെനിന്നു കാറിൽ കടന്നുകളഞ്ഞ സംഘം ഉണ്യാൽ ജനതാ ബസാറിൽവച്ച് ആഷിഖിനെയും സൽമാനെയും ആക്രമിച്ചു. സംഭവം രാഷ്ട്രീയ സംഘർഷമല്ലെന്നു പൊലീസ് പറ‍ഞ്ഞു. തീരദേശത്തു സമാധാന അന്തരീക്ഷം നിലനിർത്താൻ സിപിഎം–ലീഗ് നേതൃത്വങ്ങൾ സംയുക്തമായി ശ്രമം നടത്തുന്നതിനിടെയാണു വീണ്ടും അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാഷ്ട്രീയ സംഘടനകൾ കടലോരത്ത് പൊലീസുമായി സഹകരിച്ച് സമാധാന സംഗീതവിരുന്ന് ഒരുക്കിയിരുന്നു.

പയ്യനാട് അക്രമം: 2 പേർ അറസ്റ്റിൽ

മഞ്ചേരി ∙ പയ്യനാട്ട് ആർഎസ്എസ് പ്രവർത്തകൻ അർജുനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിപ്പാറ ആലുംകുന്ന് വാഞ്ചേരി വി.അഷ്റഫ് (45), മുള്ളമ്പാറ കള്ളാടിത്തൊടി തറമണ്ണിൽ ടി.എം.മുഹമ്മദ് അസ്‌ലം (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണെന്നു പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ നാലംഗ സംഘം ചൊവ്വാഴ്ചയാണ് വീടിനു സമീപത്തുവച്ച് അർജുനെ ആക്രമിച്ചത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama