go

തിരൂരിൽ ബസ് ജീവനക്കാരും പൊലീസും നേർക്കുനേർ

 Malappuram News
SHARE

തിരൂർ ∙ പൊലീസും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം തിരൂരിൽ അവസാനിക്കുന്നില്ല. ട്രാഫിക് പൊലീസുകാരനെ അസഭ്യം പറഞ്ഞ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം ഒഴിവാക്കുന്നതിനായി ബസ്‌ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ വന്ന് റജിസ്റ്ററിൽ കണ്ടക്ടർ ഒപ്പുവയ്ക്കണമെന്ന് നിർദേശമുണ്ട്. 

ഇതു പാലിക്കാത്തവരാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറ‍ഞ്ഞു. ട്രാഫിക് എസ്ഐ ഉൾപ്പെടെയുള്ളവരെ ജീവനക്കാർ അസഭ്യം പറഞ്ഞതായി പൊലീസുകാർ പറഞ്ഞു. എന്നാൽ, ട്രാഫിക് യൂണിറ്റിലെ ചില പൊലീസുകാർ പ്രതികാര നടപടികൾ തുടരുന്നതായും കള്ളക്കേസിൽ കുടുക്കുന്നതായും ബസ് ജീവനക്കാർ പരാതിപ്പെട്ടു. 

ബസ്‌ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ പൊലീസ് എത്താത്ത സാഹചര്യത്തിൽ മാത്രമാണ് ജീവനക്കാർ ഒപ്പു വയ്ക്കാത്തതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama