go

പുഴകളിലെ ജലനിരപ്പ് കുറയുന്നു; ജനത്തിന്റെ നെഞ്ചിടിപ്പ് ഉയരുന്നു

 Malappuram News
SHARE

വളാഞ്ചേരി ∙ പുഴകളിലെയും ജലസ്രോതസ്സുകളിലെയും ജലനിരപ്പു താഴുന്നത് കൃഷി മേഖലയെ ഭീതിയിലാഴ്ത്തുന്നു.  തൂതപ്പുഴയിലും ഭാരതപ്പുഴയിലും ഒഴുക്കു കുറഞ്ഞുതുടങ്ങി.  നാട്ടിൻപുറങ്ങളിലൂടെ കടന്നുപോകുന്ന തോടുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.  തൂതപ്പുഴയെ ആശ്രയിച്ച് അര ഡസനോളം ജലസേചന പദ്ധതികളുണ്ട്.

മേജർ ശുദ്ധജല പദ്ധതികളും പുഴയോരം കേന്ദ്രീകരിച്ചുണ്ട്.  തിരുവേഗപ്പുറ പഞ്ചായത്തിൽ ജലവിതരണം നടത്തുന്ന പദ്ധതിയുടെ പമ്പിങ്ങ് തൂതപ്പുഴയിലെ കിണറിൽ നിന്നാണ്.  കഴിഞ്ഞ വരൾച്ചക്കാലത്ത് ഇവിടെ പമ്പിങ് പൂർണമായും തടസ്സപ്പെട്ടിരുന്നു.

ഇരിമ്പിളിയം, മങ്കേരി ചെറുകിട ജലസേചന പദ്ധതികളുടെ പ്രവർത്തനവും തൂത–ഭാരതപ്പുഴകളിലെ ജല ലഭ്യത അടിസ്ഥാനമാക്കിയാണ്.  ജില്ലയിൽ നെൽക്കൃഷി നടത്തുന്ന പ്രധാന പഞ്ചായത്തുകളിലൊന്നാണ് ഇരിമ്പിളിയം.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama