go

പണിമുടക്കി രണ്ടാം ദിനവും

 Malappuram News
അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി മലപ്പുറത്തു നടത്തിയ പ്രകടനം. ചിത്രം: മനോരമ
SHARE

മലപ്പുറം ∙ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 48 മണിക്കൂറിൽ ഒന്നാം ദിനത്തിന്റെ തനിപ്പകർപ്പായി ഇന്നലെയും. മിക്ക സർക്കാർ ഓഫിസുകളും  അടഞ്ഞുകിടന്നു. ജില്ലയിലാകെ റവന്യു വകുപ്പിൽ ഹാജരായത് 4.5% ഉദ്യോഗസ്ഥർ മാത്രമാണ്. കലക്ടറേറ്റ് ഉൾപ്പെടെ സിവിൽ സ്റ്റേഷനിലെ മിക്ക ഓഫിസുകളും തുറന്നില്ല. അടിയന്തര ചുമതലകളുള്ള 6 ഉദ്യോഗസ്ഥർ മാത്രമാണ് കലക്ടറേറ്റിൽ എത്തിയത്. പണിമുടക്കിയ ജീവനക്കാർ മലപ്പുറത്തും മഞ്ചേരിയിലും പ്രകടനം നടത്തി.

അനങ്ങാതെ ആനവണ്ടി

പകൽ  കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഓടിയില്ല. പണിമുടക്ക് അവസാനിച്ചത് ഇന്നലെ രാത്രി 12ന് ആണെങ്കിലും രാത്രി 8 മുതൽ ജില്ലയിലെ 3 ഡിപ്പോകളിൽനിന്നായി 7 സർവീസുകൾ നടത്തി.  മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ഓരോന്നു വീതവും പാലക്കാട്ടേക്ക് മൂന്നും സർവീസുകൾ ഓടി. നിലമ്പൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് രണ്ടും കോഴിക്കോട്ടേക്ക് ഒന്നും സർവീസുകളും പെരിന്തൽമണ്ണയിൽനിന്ന് കോഴിക്കോട്ടേക്ക് ഒരു സർവീസും ഓടി.

വൈകിപ്പായും തീവണ്ടി

 Malappuram News
നിലമ്പൂരിൽ പണിമുടക്കിയ തൊഴിലാളികൾ ഷൊർണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തടയുന്നു.

പണിമുടക്കിന്റെ ഭാഗമായി നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിൻ നിലമ്പൂരിൽ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്‌റ്റ്   ചെയ്‌തുനീക്കിയ ശേഷം 30 മിനിറ്റ്   വൈകിയാണ്    പുറപ്പെട്ടത്. 

ട്രെയിൻ തടയലിന് എം.മോഹൻദാസ്, പി.ടി.ഉമ്മർ, മാട്ടുമ്മൽ സലീം, ടി.കെ.ഗീരീഷ് കുമാർ, പി.രാജഗോപാൽ, എം.ഉമ്മർ, റഹീം ചോലയിൽ, ടിഎംഎസ് ആസിഫ്, ഷാജഹാൻ പായിമ്പാടം, ഇബ്രാഹിം ഇല്ലിക്കൽ എന്നിവർ നേതൃത്വം നൽകി. റെയിൽവേ പൊലീസ് കേസെടുത്തു. 

പരപ്പനങ്ങാടിയിൽ എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് രാവിലെ 10.50 മുതൽ 11.05 വരെ തടഞ്ഞിട്ടു. എസ്‌ടിയു സംസ്‌ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ ഉദ്‌ഘാടനം ചെയ്‌തു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama