go

മഞ്ചേരിയിൽ കടകൾ തുറന്നു, രണ്ടാം ദിനം ശാന്തം

 Malappuram News
അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാം ദിവസം മഞ്ചേരി നഗരത്തിൽ സംഘർഷാവസ്ഥ ഒഴിവാക്കാൻ നിലയുറപ്പിച്ച പൊലീസ്.
SHARE

മഞ്ചേരി∙ അഖിലേന്ത്യാ പണിമുടക്കിനെ തുടർന്ന് തൊഴിലാളികളും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായ നഗരത്തിൽ ഇന്നലെ കടകൾ തുറന്നു. തൊഴിലാളികൾ സമാധാനപരമായി പണിമുടക്കി. സംഘർഷാവസ്ഥ മുൻകൂട്ടിക്കണ്ട് പൊലീസ് സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു തൊഴിലാളികൾ സമരപ്പന്തലിലും നഗരത്തിലും പണിമുടക്കിന് അഭിവാദ്യമർപ്പിച്ചു പ്രകടനം നടത്തി.

കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഇരുവിഭാഗവും സംയമനം പാലിക്കാൻ ധാരണയിൽ എത്തിയിരുന്നു. പാണ്ടിക്കാട് റോഡിലെ കടകൾ രാവിലെ തുറന്നതോടെ മറ്റു സ്ഥലങ്ങളിലെ കടകളും ഓരോന്നായി തുറന്നു. സംഘർഷവും അക്രമവും ഭയന്ന ചില സ്ഥാപനങ്ങൾ തുറന്നില്ല. പ്രകോപനമുണ്ടാക്കുന്ന തരത്തിൽ നീക്കങ്ങൾ ഉണ്ടാവരുതെന്ന് ഇരുവിഭാഗം നേതാക്കളും അണികൾക്കു നിർദേശം നൽകി. അതോടെ അടപ്പിക്കാനോ പ്രകോപനത്തിനോ ആരും മുതിർന്നില്ല. അതിനാൽത്തന്നെ പൊലീസിനു കാര്യമായ പണിയുണ്ടായില്ല.

കടകളിലെ ജീവനക്കാരുടെ കൂടി ആവശ്യങ്ങൾ ഉൾക്കൊണ്ടാണ് പണിമുടക്ക് എന്നതിനാൽ വ്യാപാരികളിൽ മിക്കവരും പണിമുടക്കിനോട് സഹകരിച്ചെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. യോഗത്തിൽ നേതാക്കളായ ടി.കെ.ഹംസ, എം.റഹ്മത്തുല്ല, വി. അജിത്കുമാർ, വി.പി.ഫിറോസ്, കെ.ഫിറോസ് ബാബു, കണ്ണിയൻ അബൂബക്കർ , വല്ലാഞ്ചിറ മജീദ് എന്നിർ പ്രസംഗിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama