go

വിശ്വാസിസാഗരമായി ജാമിഅഃ മജ്‌ലിസുന്നൂർ

നാഥനെ സ്തുതിച്ച്... പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ വാർഷിക സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മജ്‌ലിസുന്നൂറിൽ പങ്കെടുക്കാനെത്തിയവർ ജാമിഅഃ ക്യാംപസിൽ മഗ്‌രിബ് നമസ്കരിക്കുന്നു.
നാഥനെ സ്തുതിച്ച്... പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ വാർഷിക സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മജ്‌ലിസുന്നൂറിൽ പങ്കെടുക്കാനെത്തിയവർ ജാമിഅഃ ക്യാംപസിൽ മഗ്‌രിബ് നമസ്കരിക്കുന്നു.
SHARE

പെരിന്തൽമണ്ണ∙ വിശ്വാസിസാഗരത്തെ സാക്ഷിയാക്കി മജ്‌ലിസുന്നൂർ വാർഷിക സംഗമം. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ വാർഷിക, സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മജ്‌ലിസുന്നൂർ വാർഷിക സംഗമത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. മജ്‌ലിസുന്നൂർ സംസ്ഥാന അമീർ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ആമുഖവും ഏലംകുളം ബാപ്പു മുസല്യാർ ഉദ്ബോധനവും നടത്തി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ, കോഴിക്കോട് വലിയ ഖാസി അബ്ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ, ഹസ്സൻ സഖാഫി പൂക്കോട്ടൂർ തുടങ്ങി ഒട്ടേറെ പണ്ഡിതർ പങ്കെടുത്തു.അൽമുനീർ പതിപ്പ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. നിർമാൺ മുഹമ്മദലി ഹാജി ഏറ്റുവാങ്ങി. ജാമിഅഃ നിസാമിയ്യ ഹദീസിന്റെ പേരിലുള്ള പുരസ്കാരം കെ.ആലിക്കുട്ടി മുസല്യാർക്ക് സമ്മാനിച്ചു.

മസ്കത്ത് റേഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ പുരസ്കാരം പുറങ്ങ് അബ്ദുല്ല മുസല്യാർ ഏറ്റുവാങ്ങി. അശ്ശീഅത്തുവൽ മുഅതസല, അന്നൂർ അറബിക് മാഗസിൻ എന്നിവയുടെ പ്രകാശനവും നടന്നു.മുൽതഖദ്ദാരിസീൻ സെഷൻ സമസ്ത ട്രഷറർ സി.കെ.എം.സാദിഖ് മുസല്യാർ ഉദ്ഘാടനം ചെയ്തു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ആധ്യക്ഷ്യം വഹിച്ചു. ‘തദ്‌രീസ് ടേബിൾ ടോക്’ വാക്കോട് മൊയ്തീൻകുട്ടി മുസല്യാർ ഉദ്ഘാടനം ചെയ്തു. പഠനം സെഷൻ കോട്ടുമല മൊയ്തീൻകുട്ടി മുസല്യാർ ഉദ്ഘാടനം ചെയ്തു.

ഗ്രാൻഡ് ഫിനാലെ ഇന്ന്

ജാമിഅഃ നൂരിയ്യ അറബിയ്യയിൽ അഫിലിയേറ്റ് ചെയ്ത ജൂനിയർ കോളജ് വിദ്യാർഥികളുടെ കലാമത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ ഇന്ന് 8ന് നടക്കും. കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. 125 ഇനങ്ങളിലാണ് മത്സരം.

ഇന്ന്

വൈകിട്ട് 3.00: യൂണിറ്റി കോൺഫറൻസ് –ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീർ എംപി
6.30: പരിസ്ഥിതി സെഷൻ–ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
9.00: ബുർദ്ദ ഖവാലി ഗ്രാൻഡ് ഫിനാലെ

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama