go

കനോലി കനാലിന്റെ ഭിത്തി തൽക്കാലം പുനർനിർമിക്കേണ്ടെന്ന് നിർദേശം

പെരുമ്പടപ്പ് അയിരൂരിൽ കനോലി കനാലിന്റെ വർഷങ്ങളായി തകർന്നു കിടക്കുന്ന ഭിത്തി.
പെരുമ്പടപ്പ് അയിരൂരിൽ കനോലി കനാലിന്റെ വർഷങ്ങളായി തകർന്നു കിടക്കുന്ന ഭിത്തി.
SHARE

വെളിയങ്കോട് ∙ പൊന്നാനി–ചാവക്കാട് കനോലി കനാലിന്റെ തകർന്ന ഭിത്തികളുടെ നവീകരണത്തിന് ദേശീയ ജലപാത വികസനം വരുംവരെ കാത്തിരിക്കേണ്ടിവരും. കനാലിന്റെ ഭിത്തികളുടെ പുനർനിർമാണം തൽക്കാലം വേണ്ടെന്ന് ജലസേചന വകുപ്പിൽനിന്നാണ് നിർദേശം വന്നത്. ദേശീയ ജല പാതയുടെ ഭാഗമായി 40മീറ്റർ വീതിയിൽ കനാൽ വികസിപ്പിക്കണം. നിലവിലുള്ള കനാൽ നവീകരിച്ചാൽ ഇരുവശത്തുമുള്ള ഭിത്തികൾ പൊളിച്ചുനീക്കേണ്ടി വരുമെന്നതിനാൽ ഇപ്പോൾ ചെലവഴിക്കുന്ന തുക പാഴാകും.

പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലായി കിലോമീറ്ററുകളോളം കനാലിന്റെ ഭിത്തി തകർന്നിട്ടുണ്ട്. ഭിത്തി തകർന്ന ഭാഗങ്ങളിൽ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നതും പതിവാണ്. പ്രളയത്തിലെ കുത്തൊഴുക്കിൽ കനാലിന്റെ ചിലഭാഗങ്ങളിൽ കരയിൽനിന്നുള്ള കല്ലുകൾ കനാലിൽ കുന്നുകൂടിയിട്ടുണ്ട്. ഭിത്തികൾ ഇല്ലാതായതോടെ കരയിടിച്ചിലും വ്യാപകമാണ്. പൊന്നാനിയിലെ ദേശീയ ജലപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് അടുത്ത ദിവസം ഉന്നതതല യോഗം ചേരുമെന്നാണ് ജലസേചന വകുപ്പ് അധികൃതർ പറയുന്നത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama