go

കഞ്ചാവ് ഉപയോഗം: 7 പ്ലസ്ടു വിദ്യാർഥികൾ അറസ്റ്റിൽ

SHARE

പെരിന്തൽമണ്ണ ∙ കഞ്ചാവ് കൈവശംവച്ച് ഉപയോഗിച്ചതിന് 7 പ്ലസ്ടു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പിടിയിലായ മുഖ്യവിതരണക്കാരൻ അബ്ദുൽ ഹക്കീമിന്റെ മൊബൈൽഫോൺ പരിശോധിച്ചതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. അബ്ദുൽ ഹക്കീമിന്റെ അറസ്റ്റിനെ തുടർന്ന് മഫ്തിയിൽ പോലീസ് പെരിന്തൽമണ്ണയിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്ന വിദ്യാർഥികളെയും പതിവായി ക്ലാസിൽ കയറാതിരിക്കുന്നവരെയും കുറിച്ചുള്ള വിവരം കൈമാറാൻ സ്‌കൂൾ മേധാവികൾക്ക് പോലീസ് നിർദേശം നൽകി. കഴിഞ്ഞദിവസവും കഞ്ചാവ് ഉപയോഗിച്ചതിന് 6 പേരെ അറസ്റ്റ് ചെയ്തിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama