go

റെഡി, ഇനി വന്നാൽ മതി

ഗവർണർ പങ്കെടുക്കുന്ന ചടങ്ങിനു മുന്നോടിയായി മലപ്പുറം ടൗൺഹാളിനു മുന്നിൽ ശുചീകരണം നടത്തുന്നു. മാലിന്യം കൊണ്ടുപോകാൻ എത്തിച്ച നഗരസഭയുടെ വാഹനവും കാണാം.    								ചിത്രം: മനോരമ
ഗവർണർ പങ്കെടുക്കുന്ന ചടങ്ങിനു മുന്നോടിയായി മലപ്പുറം ടൗൺഹാളിനു മുന്നിൽ ശുചീകരണം നടത്തുന്നു. മാലിന്യം കൊണ്ടുപോകാൻ എത്തിച്ച നഗരസഭയുടെ വാഹനവും കാണാം. ചിത്രം: മനോരമ
SHARE

മലപ്പുറം∙ കിണർ മുതൽ മേൽക്കൂര വരെ വൃത്തിയാക്കി, അകവും പുറവും കഴുകിയുണക്കി. ഗവർണർ പി.സദാശിവത്തെ സ്വീകരിക്കാൻ മലപ്പുറം ടൗൺഹാൾ ഒരുങ്ങി. ആർക്കിടെക്ട് ലാറി ബേക്കറുടെ കരവിരുതിൽ വിരിഞ്ഞ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺഹാളിൽ, കാര്യമായ ശ്രദ്ധ കിട്ടാതെ കിടന്ന 2 ചെറിയ നടുമുറ്റങ്ങൾകൂടി വൃത്തിയാക്കിയതോടെ കെട്ടിടത്തിന് ആകെയൊരു ആനച്ചന്തം. ഒരാഴ്ചയായി നഗരസഭാ ഉദ്യോഗസ്ഥരും തൊഴിലാളികളും കൊണ്ടുപിടിച്ച പണിയിലായിരുന്നു.

മാലിന്യശേഖരണ വണ്ടികൾ ടൗൺഹാൾ മുറ്റത്ത് പലതവണ വന്നുപോയി. കൽപടവുകൾ മാത്രമുണ്ടായിരുന്ന ടൗൺഹാളിൽ അംഗപരിമിതർക്കായി റാംപുകൾ പണിതു. ഇന്ന് ഗവർണർ പങ്കെടുക്കുന്ന ‘സുവർണകന്യക’ പരിപാടിക്കെത്തുന്ന ഭിന്നശേഷിക്കാരാണ് റാംപുകൾ ആദ്യമായി ഉപയോഗിക്കുക. വയറിങ് നവീകരണം നേരത്തെ പൂർത്തിയായിരുന്നതായി നഗരസഭാ സെക്രട്ടറി എൻ.കെ.കൃഷ്ണകുമാർ പറഞ്ഞു. നേരത്തേ കെട്ടിടം പെയിന്റ് ചെയ്യാൻ തുടങ്ങിയിരുന്നെങ്കിലും ചെങ്കൽ നിർമിതിയുടെ തനിമ നഷ്ടപ്പെടുത്തരുതെന്ന് ആവശ്യമുയർന്നപ്പോൾ നിർത്തിവയ്ക്കുകയായിരുന്നു. ചുവർ ഫ്രെയിമുകളിലും ഗ്രില്ലുകളിലും പെയിന്റ് ചെയ്തിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ‘ബേഠി ബചാവോ ബേഠീ പഠാവോ’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന ‘സുവർണകന്യക’ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 3ന് ഗവർണർ പി.സദാശിവം നിർവഹിക്കും. തെന്നല ബ്രാൻഡ് അരിയിലൂടെ പ്രശസ്‌തയായ യാസ്‌മിൻ അരിമ്പ്ര, വടകര കടത്തനാടൻ കളരി സംഘത്തിലെ മീനാക്ഷി ഗുരുക്കൾ എന്നിവരെ ഗവർണർ ആദരിക്കും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama