go

വരൾച്ച; മൃഗങ്ങൾക്കു കുടിക്കാനായി കുളങ്ങളിൽ വെള്ളം നിറച്ചുതുടങ്ങി

മുതുമല കടുവാ സങ്കേതത്തിലെ സീഗുർ വനത്തിൽ മൃഗങ്ങൾക്ക് കുടിക്കാനായി വെള്ളം ടാങ്കറിൽ കൊണ്ടുവന്ന് കുളത്തിൽ നിറയ്ക്കുന്നു.
മുതുമല കടുവാ സങ്കേതത്തിലെ സീഗുർ വനത്തിൽ മൃഗങ്ങൾക്ക് കുടിക്കാനായി വെള്ളം ടാങ്കറിൽ കൊണ്ടുവന്ന് കുളത്തിൽ നിറയ്ക്കുന്നു.
SHARE

എടക്കര∙ അതിർത്തിക്കാടുകളിൽ വരൾച്ച രൂക്ഷമായതിനെ തുടർന്ന് വന്യമൃഗങ്ങൾക്ക് കുടിക്കാൻ കുളങ്ങളിൽ വെള്ളം നിറച്ചുതുടങ്ങി. 

ധാരാളം മൃഗങ്ങളുള്ള മുതുമല കടുവാ സങ്കേതത്തിലെ സീഗൂർ വനം നേരത്തെ വരൾച്ചയുടെ പിടിയിലാണ്. 

വനത്തിൽ നിർമിച്ച കുളങ്ങളിലും ചെക്ഡാമുകളിലും വനം വകുപ്പ് വെള്ളം നിറച്ചുവരികയാണ്.

വൈകുന്നേരമാകുമ്പോൾ ടാങ്കറിൽ       കൊണ്ടുവന്ന് നിറയ്ക്കുന്ന       വെള്ളം രാത്രിയിൽ മൃഗങ്ങൾ കുടിച്ചു തീർക്കും. 

വരൾച്ച       രൂക്ഷമായതോടെ     ആനക്കൂട്ടങ്ങൾ വയനാടൻ വനത്തിലേക്കു നീങ്ങിയിട്ടുണ്ട്. 

വഴിക്കടവ് റേഞ്ചിനു കീഴിലെ കരിയംമുരിയം, നെല്ലിക്കുത്ത്,         പോത്തുകല്ല് വനങ്ങളിൽ കഴിഞ്ഞ വർഷം നിർമിച്ച കുളങ്ങളിൽ ഇപ്പോൾ വെള്ളമുണ്ട്.

വേനൽ കടുപ്പം : ബന്ദിപ്പൂർ അടച്ചു

ഗുണ്ടൽപ്പേട്ട (കർണാടക) ∙ ദക്ഷിണേന്ത്യയിലെ പ്രധാന വന്യജീവി സങ്കേതമായ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ സഞ്ചാരികൾക്കു പ്രവേശനം നിരോധിച്ചു. ഇന്നു മുതലാണു പ്രവേശന നിരോധനം നിലവിൽ വരിക. വേനൽ കനത്തതോടെ മൃഗങ്ങൾക്ക് ശല്യമുണ്ടാകാതിരിക്കാനും കാട്ടുതീ പ്രതിരോധിക്കാനുമാണു നടപടി. ആവശ്യത്തിനു മഴ ലഭിച്ചാൽ മാത്രമേ ഇനി സഞ്ചാരികൾക്കു പ്രവേശനമുണ്ടായിരിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama