go

മടിക്കേണ്ട, വിളിക്കാം ‘ഷീ ഹെൽപ്പി’ലേക്ക്

കുടുംബശ്രീ ഷീ ഹെൽപ് യൂണിറ്റിന്റെ ഉദ്ഘാടനം മലപ്പുറം നഗരസഭാ ഓഫിസിൽ നിർവഹിച്ച് പി.ഉബൈദുല്ല എംഎൽഎ കേക്ക് മുറിക്കുന്നു.
കുടുംബശ്രീ ഷീ ഹെൽപ് യൂണിറ്റിന്റെ ഉദ്ഘാടനം മലപ്പുറം നഗരസഭാ ഓഫിസിൽ നിർവഹിച്ച് പി.ഉബൈദുല്ല എംഎൽഎ കേക്ക് മുറിക്കുന്നു.
SHARE

മലപ്പുറം ∙ കുറഞ്ഞ നിരക്കിൽ ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ ‘ഷീ ഹെൽപ്’ അരങ്ങത്തേക്ക്. 30 വനിതകൾ അംഗങ്ങളായ ഷീ ഹെൽപ് മലപ്പുറം നഗരസഭാ കുടുംബശ്രീ സിഡിഎസ് രണ്ടിന്റെ സഹകരണത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്. നാളെ മുണ്ടുപറമ്പിൽ നടക്കുന്ന വിവാഹത്തിനു ഭക്ഷണം വിളമ്പി പ്രവർത്തനം തുടങ്ങും. 

വിവാഹ, സൽക്കാര പാർട്ടികളിൽ ഭക്ഷണ വിതരണം, വീടുകളിലേക്ക് ഹോം നഴ്സ്, ആഘോഷ വേളകളിൽ ‌കേക്ക്, ഐസ്ക്രീം തുടങ്ങിയവയുടെ നിർമാണം, ഹൗസ് കീപ്പിങ്, ടെയ്‌ലറിങ്, ഡ്രൈവിങ് പരിശീലനം, ഓഫിസുകളിൽ ഭക്ഷണ വിതരണം തുടങ്ങിയ സേവനങ്ങളാണ് ഷീ ഹെൽപ് നൽകുക.

അംഗങ്ങൾക്ക് കുടുംബശ്രീ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. യൂണിഫോമും ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ വിവിധ സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി വാർഡംഗം വി.റിനിഷയുടെ നേതൃത്വത്തിലാണ് ഷീ ഹെൽപ് അവതരിപ്പിച്ചത്. വിവരങ്ങൾക്ക്്: 9946645060.

പി.ഉബൈദുല്ല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സി.എച്ച്.ജമീല ടീം ലീഡർ ഷീനയെ ഷീ ഹെൽപ് ബാഡ്ജ് അണിയിച്ചു. സ്ഥിരസമിതി അധ്യക്ഷരായ പരി മജീദ്, മറിയുമ്മ ഷരീഫ്, അംഗങ്ങളായ കെ.കെ.നാണി, സിദ്ദീഖ് പെരുമ്പറമ്പ്, സുനിത ചെമ്പ്രേ, സീലീന റസാഖ്, സിഡിഎസ് അധ്യക്ഷ കദീജ, ഉപാധ്യക്ഷ സമരിയ തുടങ്ങിയവർ പ്രസംഗിച്ചു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama