go

വീടിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ ‘പാർപ്പിട’ത്തിലുണ്ട്

മഞ്ചേരി കോഴിക്കോട് റോഡിൽ സിഎസ്ഐ ചർച്ച് ഗ്രൗണ്ടിൽ നടക്കുന്ന മലയാള മനോരമ പാർപ്പിടം പ്രദർശനം എം.ഉമ്മർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി കോഴിക്കോട് റോഡിൽ സിഎസ്ഐ ചർച്ച് ഗ്രൗണ്ടിൽ നടക്കുന്ന മലയാള മനോരമ പാർപ്പിടം പ്രദർശനം എം.ഉമ്മർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
SHARE

മഞ്ചേരി∙ വീട് നിർമാണത്തിലെ ട്രെൻഡുകൾ അടുത്തറിയാൻ സഹായിക്കുന്ന മലയാള മനോരമ പാർപ്പിടം പ്രദർശനം മഞ്ചേരിയിൽ തുടങ്ങി. ചെറിയ ബജറ്റിലുള്ള  വീടു മുതൽ ലക്ഷ്വറി അപ്പാർട്മെന്റുകൾ വരെ നിർമിക്കാനുള്ള വഴികാട്ടിയായ മേള ജന പങ്കാളിത്തംകൊണ്ടു ആദ്യ ദിവസം തന്നെ ശ്രദ്ധേയമായി.

മഞ്ചേരി കോഴിക്കോട് റോഡിൽ സിഎസ്ഐ ചർച്ച് ഗ്രൗണ്ടിൽ ശീതീകരിച്ച ഹാളിലാണ് പ്രദർശനം. എം.ഉമ്മർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്ബിഐ  മലപ്പുറം മാർക്കറ്റിങ്     ടീം മാനേജർ എം.പി.രവീന്ദ്രൻ, ഹിൻഡാൽകോ ഡീലർ മൊയ്തീൻ     തുടങ്ങിയവർ സംബന്ധിച്ചു.

ഹിൻഡാൽകോ എവർലാസ്റ്റാണ് മേളയുടെ പ്രായോജകർ. രാവിലെ 10.30 മുതൽരാത്രി 8 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.ഗൃഹനിർമാണവുമായി ബന്ധപ്പെട്ട പ്രമുഖ സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഭവന വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളും വില്ല പ്രോജക്ടുകളുമായി പ്രമുഖ നിർമാണ ഗ്രൂപ്പുകളും പ്രദർശനത്തിലുണ്ട്. 

അടുക്കള സങ്കൽപങ്ങളെ മാറ്റിമറിക്കുന്ന ഇന്റീരിയറുകൾ, ചൈനീസ്, ഇറ്റാലിയൻ ഓടുകൾ, ബാത്ത്റൂം ഫിറ്റിങ്സ് തുടങ്ങിയവ പരിചയപ്പെടാനും അവസരമുണ്ട്.വീടും വസ്തുവും വാങ്ങാനും വിൽക്കാനുമുള്ള മലയാള മനോരമയുടെ helloaddress.com എന്ന വൈബ്സൈറ്റിൽ സൗജന്യമായി     റജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.

വാസ്തുവും നിങ്ങളുടെ ഭവനവും എന്ന വിഷയത്തിൽ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ഇന്നലെ സെമിനാർ നയിച്ചു.

ഇന്നത്തെ സെമിനാർ

ഐഎൽഡിഎം

വിഷയം: ദുരന്ത നിവാരണം 4.00

യുജിൻ പണ്ടാല

വിഷയം: സുസ്ഥിരമായ പാർപ്പിട നിർമാണം 5.00

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama