go

പിണറായിക്ക് സംഘപരിവാറിന്റെ മാനസികാവസ്ഥ: മുല്ലപ്പള്ളി

വണ്ടൂരിൽ ജനമഹായാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസംഗിക്കുന്നു.
വണ്ടൂരിൽ ജനമഹായാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസംഗിക്കുന്നു.
SHARE

എടക്കര ∙ പിണറായി വിജയന് സംഘപരിവാറിന്റെ മാനസീകവസ്ഥയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് സിപിഎമ്മിനും പിണറായി വിജയനും ന്യൂനപക്ഷ പ്രേമമുള്ളത്. 

ജനമഹായാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു. 1980 ലെ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിച്ച ഓർമകളും അദ്ദേഹം പങ്കുവച്ചു. കെപിസിസി അംഗം വി.എസ്.ജോയ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ ബെന്നി ബഹനാൻ, ആര്യാടൻ മുഹമ്മദ്, വി.വി.പ്രകാശ്, ടി.സിദ്ദീഖ്, ആര്യാടൻ ഷൗക്കത്ത്, ലതികാ സുഭാഷ്, പി.വി.ജേക്കബ്, എ.ഗോപിനാഥ്, ഒ.ടി.ജയിംസ് എന്നിവർ പ്രസംഗിച്ചു. 

വണ്ടൂർ ∙ നരേന്ദ്ര മോദി ഭരിച്ചു നശിപ്പിച്ച ഇന്ത്യയുടെ വീണ്ടെടുപ്പ് രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിലൂടെ ആണെന്നും രാജ്യം മുഴുവൻ ആ മാറ്റത്തിനു കൊതിക്കുമ്പോൾ അതു വേണ്ട എന്നു പറയുന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 

ജനമഹായാത്രയ്ക്കു വണ്ടൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. 

കെപിസിസി ട്രഷറർ ജോൺസൺ ഏബ്രഹാം, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, കെ.പി.കുഞ്ഞിക്കണ്ണൻ, കെ.പി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama