go

പൂന്താനം സാഹിത്യോത്സവത്തിന് കീഴാറ്റൂരിൽ തുടക്കം

പൂന്താനം സാഹിത്യോത്സവം കീഴാറ്റൂരിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യുന്നു.
പൂന്താനം സാഹിത്യോത്സവം കീഴാറ്റൂരിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യുന്നു.
SHARE

പെരിന്തൽമണ്ണ∙ ഭക്തകവി പൂന്താനത്തിന്റെ ജന്മനാടായ കീഴാറ്റൂരിൽ 2 ദിവസത്തെ പൂന്താനം സാഹിത്യോത്സവത്തിനു തുടക്കം. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്‌തു.പൂന്താനം കവിതാ അവാർഡ് കവി കിങ് ജോൺസന് സമർപ്പിച്ചു. എം.ഉമ്മർ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. പി.അബ്‌ദുൽ ഹമീദ് എംഎൽഎ പൂന്താനം കവിതാ അവാർഡ് പ്രഖ്യാപനം നിർവഹിച്ചു. സപ്ലിമെന്റ് പ്രകാശനം പി.പി.വാസുദേവൻ നിർവഹിച്ചു.

ചിത്ര പ്രദർശനം വി.ശശികുമാർ ഉദ്ഘാടനം ചെയ്‌തു. മാങ്ങോട്ടിൽ ബാലകൃഷ്‌ണൻ, കെ.എം.വിജയകുമാർ, കീഴാറ്റൂർ അനിയൻ, മേലാറ്റൂർ രാധാകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നടന്ന ചിത്രകലാ ക്യാംപ് ആർട്ടിസ്‌റ്റ് സഗീർ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസീദ മണിയാണി ആധ്യക്ഷ്യം വഹിച്ചു. അനിയൻ മണ്ണാനിക്കാട്,പി.രതീഷ്, ടി.പ്രസാദ് എന്നിവർ പ്രസംഗിച്ചു. കാവ്യാർച്ചന കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്‌തു. പി.സി.അരവിന്ദൻ ആധ്യക്ഷ്യം വഹിച്ചു. മുരളീധരൻ കൊല്ലത്ത്, പാറമ്മൽ ഹംസ, കെ.വികാസ്, എൻ.നിതീഷ് എന്നിവർ പ്രസംഗിച്ചു. കേരള കലാമണ്ഡലം സംഗീത ഫ്യൂഷനും സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാക്കൾ കലാപരിപാടികളും അവതരിപ്പിച്ചു.

ഇന്നു രാവിലെ 9.30ന് സാഹിത്യ സമ്മേളനം സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. എ.എം.നാരായണൻ ആധ്യക്ഷ്യം വഹിക്കും.2.30ന് കവിസദസ്സ് പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 7 മുതൽ കലാപരിപാടികൾ അവതരിപ്പിക്കും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama