go

ആശ്വാസം, അങ്ങാടിപ്പുറം മേൽപാലം തുറന്നു

അറ്റകുറ്റപ്പണികൾക്കു ശേഷം അങ്ങാടിപ്പുറം മേൽപാലം ഇന്നലെ ഗതാഗതത്തിനായി തുറന്നു നൽകിയപ്പോൾ.
അറ്റകുറ്റപ്പണികൾക്കു ശേഷം അങ്ങാടിപ്പുറം മേൽപാലം ഇന്നലെ ഗതാഗതത്തിനായി തുറന്നു നൽകിയപ്പോൾ.
SHARE

പെരിന്തൽമണ്ണ∙ ദേശീയപാതയിൽ അറ്റകുറ്റപ്പണിക്കായി അടച്ചിട്ട അങ്ങാടിപ്പുറം റെയിൽവേ മേൽപാലം തുറന്നു. പണി പൂർത്തിയാക്കി ഇന്ന് തുറക്കുമെന്നാണ് ബന്ധപ്പെട്ടവർ  അറിയിച്ചിരുന്നതെങ്കിലും ഇന്നലെ രാവിലെ ഒൻപതരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ദിവസങ്ങളോളം സമാന്തര പാതയില്ലാത്തതുമൂലം നട്ടംതിരിഞ്ഞ ജനത്തിന്   ഇതോടെ ആശ്വാസമായി.

നവീകരണത്തിനായി 4ന് അർധരാത്രി പാലം അടയ്‌ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഒരു ദിവസം കഴിഞ്ഞാണ് പണി തുടങ്ങിയത്. 3 ദിവസം കൊണ്ടു പൂർത്തിയാക്കി. പാലത്തിലെ കയറ്റിറക്കങ്ങൾ മാറ്റി പ്രതലം നിരപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം ദേശീയപാതയിൽ അങ്ങാടിപ്പുറം ഭാഗത്തേക്ക് ജംക്‌ഷൻ വരെയും പെരിന്തൽമണ്ണ ഭാഗത്തേക്ക് ജൂബിലി റോഡ് വരെയും വീതികൂട്ടി ടാറിങ് നടത്തിയിട്ടുണ്ട്.

ഇന്നലെ പാതയിൽ കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല.അതേസമയം നവീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama