go

പൊന്നാനി അഴിമുഖത്ത് ആശങ്ക നിറച്ച് വീണ്ടും കപ്പൽ

Malappuram News
SHARE

പൊന്നാനി∙ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ചരക്കു കപ്പൽ എൻജിൻ പരിശോധനയ്ക്കായി ഇന്നലെ രാവിലെ തീരത്ത് നങ്കൂരമിട്ടത് ആശങ്കയ്ക്കിടയാക്കി.

എൻജിൻ പരിശോധനയ്ക്കായി കൊച്ചിയിൽനിന്ന് വാഹനത്തിൽ പൊന്നാനിയിലെത്തിയ സംഘം കപ്പലിനടുത്തേക്കു പോകുന്നതിന് മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അസ്വാഭാവികത തോന്നിയ മത്സ്യത്തൊഴിലാളികൾ തീരദേശ പൊലീസിനു വിവരം നൽകി.

പൊലീസ് എത്തി സംഘത്തിലുള്ള മുഴുവൻ പേരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. പരിശോധന നടത്തി തുറമുഖ വകുപ്പിനു വിവരം കൈമാറുകയും കപ്പലിന്റെ ഉടമസ്ഥനെ പൊന്നാനിയിലേക്കു വിളിച്ചുവരുത്തുകയും ചെയ്തു. 

തീരത്തുനിന്ന് കപ്പലിലേക്ക് കയറണമെങ്കിൽ തുറമുഖ വകുപ്പിന്റെ             അനുമതി വേണമെന്നാണ് നിയമം. നിജസ്ഥിതി ബോധ്യപ്പെട്ടതോടെ കപ്പലിലേക്കു പോകുന്നതിന് ബേപ്പൂർ പോർട്ട്   ഓഫിസർ അനുമതി നൽകി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama