go

കാന്തക്കാട് ജിഎംയുപിക്കായി നാട് കൈകോർക്കുന്നു

കൊണ്ടോട്ടി ജിഎംയുപി സ്കൂൾ.  	        ചിത്രം: മനോരമ
കൊണ്ടോട്ടി ജിഎംയുപി സ്കൂൾ. ചിത്രം: മനോരമ
SHARE

കൊണ്ടോട്ടി ∙ നൂറ്റാണ്ടിന്റെ പെരുമയുള്ള കൊണ്ടോട്ടി കാന്തക്കാട് ജിഎംയുപി സ്കൂൾ നവീകരിക്കാൻ നാട് കൈകോർക്കുന്നു. സർക്കാർ, എംഎൽഎ ഫണ്ടുകൾക്കു പുറമേ, തുക കണ്ടെത്താനുള്ള നടപടികൾ സ്കൂൾ അധികൃതരും രക്ഷിതാക്കളും ആരംഭിച്ചു.വിദ്യാലയത്തിൽ 5 മുതൽ 7 വരെ ക്ലാസുകളിലെ 31 ഡിവിഷനുകളിലായി 1,116 വിദ്യാർഥികളുണ്ട്. 

വികസന പദ്ധതികൾക്കായി 3 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടി.വി.ഇബ്രാഹിം എംഎൽഎയുടെ ഫണ്ടിൽ സ്കൂൾ ബസ് ലഭിക്കും. മിനി സ്റ്റേഡിയം വിപുലീകരിച്ചു. പൂർവ വിദ്യാർഥികളുടെ വിവിധ ബാച്ചുകൾ, വ്യാപാരികൾ, പഴയങ്ങാടിപ്പെരുമ തുടങ്ങി വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ 13 ക്ലാസ്മുറികൾ നവീകരിച്ചു. 

ബാക്കി ക്ലാസ്മുറികൾകൂടി നവീകരിക്കുന്നതിനു ഫണ്ട് കണ്ടെത്താനാണു ശ്രമം. സ്കൂളിലേക്കു വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനു റോഡിനു വീതിയില്ല. റോഡ് വീതികൂട്ടുന്നതിനുള്ള ആലോചനകളും നടക്കുന്നു.ആയിരത്തിലേറെ വിദ്യാർഥികളുള്ള സംസ്ഥാനത്തെ ചുരുക്കം സർക്കാർ യുപി സ്കൂളുകളിലൊന്നാണിത്. വിദ്യാർഥികൾക്കായി ഫുട്ബോൾ‍ പരിശീലനവും മത്സരവും ആരംഭിച്ചിട്ടുണ്ട്. 

പിടിഎ പ്രസിഡന്റ് സലീം പുതിയറക്കൽ, വൈസ് പ്രസിഡന്റ് പി.ഹനീഫ, എസ്എംസി ചെയർമാൻ പി.മുബാറക്, വൈസ് ചെയർമാൻ കുമ്മാളി മുജീബ്, പ്രധാനാധ്യാപകൻ സി.മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾക്കു രൂപം നൽകി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama