go

നിങ്ങൾ മോഷ്ടിച്ചത് വെറും നാണയത്തുട്ടുകൾ അല്ല, ഈ മനുഷ്യന്റെ ജീവിതമാണ്

മോഷണം നടന്ന പെട്ടിക്കടയിൽ അവശേഷിക്കുന്ന സാധനങ്ങളുമായി കച്ചവടം നടത്തുന്ന ബദറുദ്ദീൻ.
മോഷണം നടന്ന പെട്ടിക്കടയിൽ അവശേഷിക്കുന്ന സാധനങ്ങളുമായി കച്ചവടം നടത്തുന്ന ബദറുദ്ദീൻ.
SHARE

പൊന്നാനി∙ ‘സുഹൃത്തേ, നീ മോഷ്ടിച്ച 700 രൂപയും സാധനങ്ങളും എന്റെ ജീവിതമായിരുന്നു...’– പെട്ടിക്കടയിൽ കയറി കട്ടുമുടിച്ച കള്ളനെ എന്നെങ്കിലും നേരിൽ കണ്ടാൽ പറയുന്നതിനായി ഭിന്നശേഷിക്കാരനായ ബദറുദ്ദീൻ മനസ്സിൽ കൊണ്ടുനടക്കുന്ന വാക്കുകളാണിത്.ഉപജീവനമാർഗത്തിനായി പലരിൽനിന്നും കടം വാങ്ങി പൊന്നാനി അഴിമുഖത്ത് പതാറിനു സമീപം തുടങ്ങിയ കടയാണ് കള്ളൻ കട്ടുമുടിച്ചത്. നാണയത്തുട്ടുകൾ വരെ പെറുക്കിക്കൊണ്ടുപോയി. 3000 രൂപയുടെ സാധനങ്ങളും നഷ്ടമായി. വിൽപനയ്ക്കുവച്ച വെള്ളക്കുപ്പികളും കാലിയാക്കി. 

കട തുടങ്ങിയതിന്റെ കടം തീരുന്നതിനു മുൻപേ ബദറുദ്ദീൻ വീണ്ടും കടക്കാരനായിരിക്കുകയാണ്. കാലിന് സ്വാധീനമില്ലാത്ത ബദറുദ്ദീൻ ഏറെ പ്രയാസപ്പെട്ടാണ് അഴിമുഖത്ത് കച്ചവടം നടത്തുന്നത്. പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബദറുദ്ദീൻ പറയുന്നു. ജങ്കാർ റോഡിൽ പെട്ടിക്കട നടത്തുന്ന  മുക്രിവീട്ടിൽ കുഞ്ഞിമോന്റെ     കടയിലും അന്നേ ദിവസം മോഷണം നടന്നിരുന്നു. അസുഖത്തെ തുടർന്ന് ഒരു കാൽ മുറിച്ചു കളഞ്ഞ കുഞ്ഞിമോനും കടയിലെ നഷ്ടം സഹിക്കാനാകുന്നതല്ല.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama