go

കുണ്ടൂർതോട് ആഴം കൂട്ടുന്നു; കർഷകർക്ക് ആശ്വാസം

  കൊടിഞ്ഞി പാലാപാർക്ക് ഭാഗത്തെ കുണ്ടൂർതോട്
കൊടിഞ്ഞി പാലാപാർക്ക് ഭാഗത്തെ കുണ്ടൂർതോട്
SHARE

തിരൂരങ്ങാടി ∙ കുണ്ടൂർതോട് ആഴം കൂട്ടുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയെങ്കിലും നവീകരണ പദ്ധതിക്ക് കാലതാമസമെടുക്കുമെന്നതിനാലാണ് ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചതെന്ന് പി.കെ.അബ്ദുറബ്ബ് എംഎൽഎ പറഞ്ഞു. പ്രദേശത്തെ കർഷകരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് താൽക്കാലികാശ്വാസമാകും.

കൊടിഞ്ഞി വെഞ്ചാലി മുതൽ കുണ്ടൂർ മൂലക്കൽ വരെയുള്ള തോട‌് നന്നമ്പ്ര പഞ്ചായത്തിലെ കൃഷിക്കും ശുദ്ധജലത്തിനുമുള്ള പ്രധാന സ്രോതസ്സാണ്.

വെഞ്ചാലി, കുണ്ടൂർ, തെയ്യാല, കൊടിഞ്ഞി, അൽഅമീൻ നഗർ, മൂലക്കൽ തുടങ്ങിയ ഭാഗങ്ങളിലുള്ള കർഷകർ വെള്ളത്തിന് ഈ തോടിനെയാണ് ആശ്രയിക്കുന്നത്. 4.9 കിലോമീറ്റർ നീളമുള്ള തോട് പല ഭാഗങ്ങളിലും മണ്ണ് വീണും ഇടിഞ്ഞും തൂർന്ന അവസ്ഥയിലാണ്. തോട് സംരക്ഷിക്കണമെന്ന് വർഷങ്ങളായി മുറവിളി കൂട്ടുന്നു. വിവിധ കാരണങ്ങളാൽ മുടങ്ങുകയായിരുന്നു.

2017 ലെ ബജറ്റിൽ തോട് നവീകരണത്തിന് 15 കോടി വകയിരുത്തുകയും പിന്നീട് കിഫ്ബിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പദ്ധതിക്കായി രൂപരേഖ സമർപ്പിച്ചിരുന്നെങ്കിലും വീണ്ടും പുതുക്കി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിർമാണം ഇനിയും വൈകുമെന്നതിനാൽ തോട്ടിലെ മണ്ണ് നീക്കം ചെയ്തു തരണമെന്ന കർഷകരുടെ ആവശ്യത്തെ തുടർന്നാണ് തുക അനുവദിച്ചത്. 

3 മീറ്റർ ആഴത്തിൽ തോട്ടിലെ മണ്ണ് നീക്കം ചെയ്ത് ഇരു കരകളിലും ബണ്ട് രൂപത്തിൽ സ്ഥാപിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഈ വേനലിൽ തന്നെ പൂർത്തിയാക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama