go

ബദറുദ്ദീന് സഹായവുമായി ഡോക്ടർമാർ

ബദറുദ്ദീന്റെ പെട്ടിക്കടയിലെത്തിയ ഡോ.പി.ജോയ്.
ബദറുദ്ദീന്റെ പെട്ടിക്കടയിലെത്തിയ ഡോ.പി.ജോയ്.
SHARE

പൊന്നാനി∙ ബദറുദ്ദീനെ സഹായിക്കാനെത്തിയ നല്ല മനസ്സുകൾക്കു മുൻപിൽ ആ മോഷ്ടാവ് തല കുനിക്കുന്നുണ്ടാകും. കഴിഞ്ഞ ദിവസം മോഷണം നടന്ന അഴിമുഖത്ത് പതാറിൽ ഭിന്നശേഷിക്കാരനായ ബദറുദ്ദീന്റെ പെട്ടിക്കടയിൽ സഹായവുമായി പെരിന്തൽമണ്ണയിലെ എആർഎംസി ഏജിസ് ആശുപത്രി എംഡി ഡോ.നിലാർ മുഹമ്മദും പൊന്നാനി ഹോമിയോ ചീഫ് മെഡിക്കൽ ഓഫിസർ ‍ഡോ.പി.ജോയിയും എത്തി. 

ഡോ. നിലാർ മുഹമ്മദ് ബദറുദ്ദീന്റെ കടയിലെത്തിയപ്പോൾ.
ഡോ. നിലാർ മുഹമ്മദ് ബദറുദ്ദീന്റെ കടയിലെത്തിയപ്പോൾ.

കടയിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനും കട വിപുലീകരിക്കാനും വഴിയൊരുക്കും. കഴിഞ്ഞ ആഴ്ചയിലാണ് കടയിൽ മോഷണം നടന്നത്. 700 രൂപയും 3000 രൂപയുടെ  സാധനങ്ങളും നഷ്ടമായി. വിൽപനയ്ക്കു വച്ച വെള്ളക്കുപ്പികളും കാലിയാക്കിയിരുന്നു. പലരോടും കടം വാങ്ങിയ പണംകൊണ്ടാണ് ബദറുദ്ദീൻ കട തുടങ്ങിയത്. ഇതേക്കുറിച്ച് ‘മനോരമ’ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് സഹായവുമായി ഡോക്ടർമാർ എത്തിയത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama