go

മലപ്പുറം നഗരസഭയ്ക്ക് കേന്ദ്ര പുരസ്കാരം

SHARE

മലപ്പുറം∙ കേന്ദ്ര സർക്കാരിന്റെ 2018–19 ലെ ‌സ്വച്ഛതാ എക്സലൻസ് പുരസ്കാരം മലപ്പുറം നഗരസഭയ്ക്കും വാർഡ് തലത്തിലുള്ള പുരസ്കാരം പെരിന്തൽമണ്ണ നഗരസഭയിലെ 11–ാം വാർഡിനും. വാർഡ് തലത്തിലുള്ള പുരസ്കാരത്തിന് കൊല്ലം നഗരസഭയിലെ വാർഡും അർഹമായി. പുരസ്കാരം 15ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സമ്മാനിക്കും.

നഗരസഭാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചാൽ 10 ലക്ഷം, 7.5 ലക്ഷം, 5 ലക്ഷം രൂപ വീതവും വാർഡ് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കു 2 ലക്ഷം, 1.5 ലക്ഷം, 1 ലക്ഷം രൂപ വീതവും ലഭിക്കും. മലപ്പുറത്തിനും പെരിന്തൽമണ്ണയ്ക്കും സമ്മാനത്തുക ഉണ്ടോയെന്ന് പുരസ്കാരച്ചടങ്ങിലെ അറിയാനാകൂ. കഴിഞ്ഞ വർഷം മുതലാണ് കേന്ദ്രസർക്കാർ സ്വച്ഛതാ എക്സലൻസ്’ പുരസ്കാരം ഏർപ്പെടുത്തിയത്.

മാലിന്യ സംസ്കരണത്തിലൂടെ നൂതന വരുമാന വർധന പ്രവർത്തനങ്ങൾ നടത്തിയതിനാണ് പുരസ്കാരം. മലപ്പുറം നഗരസഭയുടെ ഖരമാലിന്യ സംസ്കരണ സംവിധാനമായ ‘ഖനി’ ഷ്രെഡിങ് യൂണിറ്റ് അടക്കമുള്ള പദ്ധതികളും പെരിന്തൽമണ്ണ നഗരസഭയിൽ 11 ാം വാർഡിലെ പഞ്ചമ ജീവനം കുടുംബശ്രീ യൂണിറ്റിന്റെ സീറോ വേസ്റ്റ് പദ്ധതികളും പുരസ്കാരത്തിനു പരിഗണിച്ചു. നഗരസഭാ ചെയർമാൻ എം.മുഹമ്മദ് സലീമിന്റെ വാർഡാണിത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama