go

കടപ്പുറത്ത് വീണ്ടും ബോട്ട് ‘കുറ്റൂസ’

പഴയ ആചാരപ്രകാരം ബോട്ടിന്റെ പുറപ്പെടൽ ചടങ്ങ് നടക്കുന്നു.
പഴയ ആചാരപ്രകാരം ബോട്ടിന്റെ പുറപ്പെടൽ ചടങ്ങ് നടക്കുന്നു.
SHARE

പൊന്നാനി∙ 30 വർഷത്തിനുശേഷം കടപ്പുറത്ത് വീണ്ടും ബോട്ട് ‘കുറ്റൂസ’. പണിയെല്ലാം കഴിഞ്ഞ് ബോട്ട് ആദ്യമായി വെള്ളത്തിലിറക്കുമ്പോൾ നടത്തുന്ന ആഘോഷമാണിത്. വർഷങ്ങൾക്കു മുൻപ് കല്യാണം പോലെ ആഘോഷമാക്കി നടത്തിയിരുന്നതാണ് ബോട്ടിന്റെ പുറപ്പെടൽ ചടങ്ങ്.

തറീക്കാനകത്ത് സാദിഖിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്സത്ത്’ എന്ന ബോട്ടാണ് പഴയ ആചാരങ്ങളോടെ പഴക്കുലകളും ഇളനീരും കെട്ടിത്തൂക്കി ഖുർആനിലെ ആയത്തുകൾ ഓതി കടലിലിറക്കിയത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർ‍ഡ് അംഗം എ.കെ.ജബ്ബാർ, വാർഡ് കൗൺസിലർ അത്തീഖ് പറമ്പിൽ എന്നിവർ പങ്കെടുത്തു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama