go

ജോലി ചെയ്യാതെ ശമ്പളം വാങ്ങി തട്ടിപ്പ് സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

SHARE

നിലമ്പൂർ∙ ബാങ്കിലെ ജൂനിയർ ക്ലാർക്കായിരുന്ന സിപിഎം ഏരിയാ സെക്രട്ടറി ജോലി ചെയ്യാതെ ബാങ്കിൽനിന്ന് ശമ്പളം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കോഴിക്കോട് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സിപിഎം ഏരിയ സെക്രട്ടറി ഇ.പത്മാക്ഷൻ, ചോക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി വി.പി.സജീവൻ നായർ എന്നിവർക്കെതിരെ സിപിഎം അംഗം എം.കെ.അബൂബക്കർ നൽകിയ പരാതിയിലാണ് ഉത്തരവ്.

ബാങ്കിലെ ജൂനിയർ ക്ലാർക്കായ പത്മാക്ഷൻ ഇപ്പോൾ അവധിയിലാണ്. ബാങ്കിൽ അറ്റൻഡറായിരിക്കെ പത്മാക്ഷൻ 2007–08 വർഷം കോഴിക്കോട് സഹകരണ ഇൻസ്റ്റിറ്റ്യൂട്ടിൽ ജെഡിസി സായാഹ്ന കോഴ്സിന് ചേർന്നു. 5 മുതൽ 7.30 വരെയായിരുന്നു ക്ലാസ്. ചോക്കാട്ടുനിന്ന് ബസിൽ കോഴിക്കോട്ട് എത്താൻ 3 മണിക്കൂർ വേണം. എന്നാൽ, പഠന കാലത്ത് വൈക‌ിട്ട് 5 വരെ ബാങ്കിൽ ജോലി ചെയ്തതായാണ് രേഖ. 

രാവിലെ ഹാജർ ഒപ്പിട്ടുപോകുകയും മറ്റൊരാളെ ജോലിക്കുവച്ച് പത്മാക്ഷൻ ശമ്പളം വാങ്ങിയെന്നും തട്ടിപ്പിന് സെക്രട്ടറി കൂട്ടുനിന്നെന്നുമാണ് ആരോപണം. ബാങ്കിന് 3 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.ബാങ്ക്, ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിവരാവകാശ രേഖകളും പരാതിക്കൊപ്പം ഹാജരാക്കി. മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തേണ്ടത്. മാർച്ച് 8ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama