go

റോഡ് പണി; എരമംഗലത്ത് പൊടിശല്യം രൂക്ഷം

പൊടിശല്യം രൂക്ഷമായ എരമംഗലം താഴത്തേൽപടിയിലെ സംസ്ഥാന പാത.
പൊടിശല്യം രൂക്ഷമായ എരമംഗലം താഴത്തേൽപടിയിലെ സംസ്ഥാന പാത.
SHARE

എരമംഗലം ∙ റോഡ് വികസനവുമായി ബന്ധപ്പെട്ട് എരമംഗലം മേഖലയിൽ പൊടിശല്യം രൂക്ഷമായി. പൊന്നാനി–ഗുരുവായൂർ സംസ്ഥാന പാതയുടെ നവീകരണവുമായി ബന്ധപ്പെട്ടാണ് റോഡിൽ പൊടിശല്യം അനുഭവപ്പെടുന്നത്. കുമ്മിപ്പാലം മുതൽ എരമംഗലം വരെ റോഡ് വീതി കൂട്ടുകയും ഉയർത്തുകയുമാണ് ചെയ്തുവരുന്നത്. 

പഴയ റോഡിന്റെ മേൽഭാഗത്ത് ഇടുന്ന കരിങ്കൽ പൊടിയാണ് വാഹനങ്ങൾ പോകുമ്പോൾ ഉയരുന്നത്. റോഡിലൂടെ ഇരുചക്രവാഹനത്തിൽ പോകുന്നവർക്കും കാൽനടയാത്രക്കാർക്കും പൊടിശല്യം ശക്തമായതോടെ യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയായി. പൊടി ശല്യത്തെ തുടർന്ന് റോഡിനോട് ചേർന്ന വീടുകൾക്കും കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ടായിട്ടുണ്ട്.

വീടിനുള്ളിലേക്കും കടകളിലേക്കും പൊടി കയറുന്നതുമൂലം അടച്ചിടുകയാണ് ചെയ്യുന്നത്. പരാതി ശക്തമാകുമ്പോൾ മാത്രമാണ്  റോഡിൽ വെള്ളം തെളിക്കുന്നതെന് നാട്ടുകാർ പറയുന്നു. പൊടി ഉയരുന്നത് തടയാൻ കൂടുതൽ സമയം റോഡിൽ വെള്ളം തെളിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama