go

കിണറ്റിൽ വീണ എലിയെ എടുക്കാനിറങ്ങി കാൽവഴുതി വീണയാളെ രക്ഷപ്പെടുത്തി

വണ്ടൂർ മരക്കുലംകുന്നിൽ കിണറ്റിൽ വീണ യുവാവിനെ അഗ്നിശമന സേന പുറത്തെത്തിക്കുന്നു.
വണ്ടൂർ മരക്കുലംകുന്നിൽ കിണറ്റിൽ വീണ യുവാവിനെ അഗ്നിശമന സേന പുറത്തെത്തിക്കുന്നു.
SHARE

വണ്ടൂർ∙ കിണറ്റിൽ വീണ എലിയെ എടുത്ത് തിരിച്ചുകയറുന്നതിനിടെ കാൽവഴുതി താഴേക്കു പതിച്ചയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കരിമ്പനയ്ക്കൽ റഫീഖ് (34) ആണ് കിണറ്റിൽ വീണത്. ഊർന്നു പോകുന്നതിനിടയിലും കയറിൽനിന്നു പിടി വിടാതിരുന്നതാണു രക്ഷയായത്. കയർ കൈയിൽ ഉരഞ്ഞു പരുക്കേറ്റതിനാൽ വണ്ടൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ രാവിലെ പത്തരയോടെ മരക്കുലംകുന്നിലാണ് സംഭവം. കിണറിന് 70 അടിയോളം താഴ്ചയുണ്ട്. മുകളിൽ എത്താറായപ്പോഴാണ് വീണത്. നാട്ടുകാരുടെ സഹായത്തോടെ തിരുവാലി അഗ്നിശമന കാര്യാലയത്തിലെ ലീഡിങ് ഫയർമാൻ സി.കെ.നന്ദകുമാർ, ഫയർമാൻമാരായ പ്രതീഷ്കുമാർ, മുഹമ്മദ് ഹബീബ് റഹ്മാൻ, ജംഷാദ്, സനന്ത്, ഫസലുള്ള എന്നിവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama