go

ബൈക്കിൽ കഞ്ചാവ് കടത്തിയ 2 പേർ പിടിയിൽ

അറസ്റ്റിലായ ത്വയ്യിബ്, ഹസീബ്.
അറസ്റ്റിലായ ത്വയ്യിബ്, ഹസീബ്.
SHARE

നിലമ്പൂർ∙ ബൈക്കിൽ കഞ്ചാവ് കടത്തിയ 2 പേർ എക്സൈസിന്റെ പിടിയിലായി. 12 കിലോഗ്രാം കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. വെള്ളയൂർ പൂങ്ങോട് മാഞ്ചേരി ത്വയ്യിബ് (30), ചെമ്പ്രശേരി കാളമ്പാറ വെള്ളങ്ങര ഹസീബ് (27) എന്നിവരെയാണ് റേഞ്ച് ഇൻസ്പെക്ടർ കെ.ടി.സജിമോൻ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് വാഹന പരിശോധനയ്ക്കിടെ കീർത്തിപ്പടിയിൽ വച്ചാണ് പിടികൂടിയത്.  ആന്ധ്രപ്രദേശിൽനിന്ന് ട്രെയിനിൽ എത്തിച്ച കഞ്ചാവ് വിതരണത്തിന് കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. 

വിദേശത്തേക്കു മയക്കു ഗുളികകൾ കടത്തുന്ന പൂങ്ങോട് സ്വദേശിയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന സൂചന ലഭിച്ചെന്ന് അധിക‌ൃതർ പറഞ്ഞു. കേരളത്തിലേക്ക് 50 കിലോ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ ഇവരുടെ കൂട്ടാളി വിശാഖപട്ടണം ജയിലിലാണ്. പ്രിവന്റീവ് ഓഫിസർമാരായ റെജി തോമസ്, ടി.ഷിജുമോൻ, സിഇഒമാരായ കെ.ആർ.ജസ്റ്റിൻ, വി.സുഭാഷ്, സി.കെ.റംസുദ്ദീൻ, കെ.പ്രദീപ്കുമാർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ വർഷം പിടികൂടിയത് 42 കിലോ കഞ്ചാവ്

നിലമ്പൂർ റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥർ 2018ൽ പിടികൂടിയത് 42 കിലോ കഞ്ചാവ്. 6 ലക്ഷം രൂപ വിലവരുന്ന 2016 എൽഎസ്ഡി സ്റ്റാംപ് പിടികൂടിയതുൾപ്പടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 79 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 86 പ്രതികളെ അറസ്റ്റ് ചെയ്തു. ഒരു കിലോയിൽ അധികം കഞ്ചാവ് പിടികൂടിയ 18 കേസുകളുണ്ട്. ചോക്കാട്ടുനിന്ന് 15 കിലോ കഞ്ചാവുമായി 4 പേരെ പിടികൂടിയിരുന്നു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama