go

ജിഎസ്ടിയിലെ മാറ്റം; ഹജ് യാത്രാനിരക്ക് കുറയുമെന്ന് മന്ത്രി

ഇന്ത്യയിലെ ഹജ് വൊളന്റിയർമാർക്കായി മുംബൈയിൽ നടന്ന പരിശീലന ക്യാംപിൽ മുജീബ് റഹ്മാൻ പുത്തലത്ത് ക്ലാസ് നയിക്കുന്നു.
ഇന്ത്യയിലെ ഹജ് വൊളന്റിയർമാർക്കായി മുംബൈയിൽ നടന്ന പരിശീലന ക്യാംപിൽ മുജീബ് റഹ്മാൻ പുത്തലത്ത് ക്ലാസ് നയിക്കുന്നു.
SHARE

കൊണ്ടോട്ടി∙ ജിഎസ്ടി നിരക്കിൽ കുറവു വന്നതിനാൽ ഹജ് യാത്രാച്ചെലവിൽ ശരാശരി 10,000 രൂപയുടെ കുറവുണ്ടാകുമെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇന്ത്യയിലെ ഹജ് വൊളന്റിയർമാർക്കായി മുംബൈയിൽ നടന്ന പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം 18% ആയിരുന്നു ഹജ് തീർഥാടകരിൽനിന്ന് ഈടാക്കിയ ജിഎസ്ടി. ഇത്തവണ 5% ആക്കി കുറച്ചിട്ടുണ്ട്. 

മെഹ്റം (ആൺതുണ) ഇല്ലാത്ത വിഭാഗത്തിൽ അപേക്ഷിക്കുന്ന സ്ത്രീകൾക്ക് നറുക്കെടുപ്പില്ലാതെ അവസരം നൽകുന്നുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ ഈ വിഭാഗത്തിൽ അപേക്ഷകർ കൂടി. ഇതു പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.23 വനിതകൾ ഉൾപ്പെടെ 625 വൊളന്റിയർമാർ പരിശീലനത്തിൽ പങ്കെടുത്തു. വൊളന്റിയർമാരുടെ സേവനം സംബന്ധിച്ചു കേരളത്തിലെ മുൻ ഹജ് കോഓർഡിനേറ്റർ മുജീബ് റഹ്മാൻ പുത്തലത്ത് ക്ലാസ് നയിച്ചു.

കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മഖ്സൂദ് ഖാൻ, കോൺസുലേറ്റ് ജനറൽ നൂർ റഹ്മാൻ ഷെയ്ഖ്, ഡപ്യൂട്ടി കോൺസുൽ ജനറൽ ഷാഹിദ് ആലം‍ തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിൽനിന്ന് ഉദ്യോഗസ്ഥ പ്രതിനിധികളായി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുറഹിമാൻ, കോഓർഡിനേറ്റർ പി.അസൈൻ എന്നിവർ പങ്കെടുത്തു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama