go

ആദിവാസി മൂപ്പന്റെ മൃതദേഹം കോളനിയിൽ എത്തിച്ചത് 8 കിലോമീറ്റർ ചുമന്ന്

ടികെ കോളനിയിൽനിന്ന് വനത്തിലെ ഒറ്റയടിപ്പാതയിലൂടെ കുങ്കന്റെ മൃതദേഹം ചുമന്നു കൊണ്ടുപോകുന്നു.
ടികെ കോളനിയിൽനിന്ന് വനത്തിലെ ഒറ്റയടിപ്പാതയിലൂടെ കുങ്കന്റെ മൃതദേഹം ചുമന്നു കൊണ്ടുപോകുന്നു.
SHARE

നിലമ്പൂർ∙ അച്ചനള കോളനിയിലെ ആദിവാസി മൂപ്പന്റെ മൃതദേഹം കോളനിയിൽ എത്തിച്ചത് 8 കിലോമീറ്റർ കാൽനടയായി ചുമന്ന്. അമരമ്പലം ചക്കിക്കുഴി ഉൾവനത്തിൽ പ്രാക്ത ഗോത്രമായ ചോലനായ്ക്കർ വിഭാഗത്തിന്റെ അച്ചനള കോളനിയിലെ കുങ്കനാണ് (80) മരിച്ചത്.ക്ഷയരോഗം മൂർച്ഛിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുങ്കനെ 4 ദിവസം മുൻപ് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.

പാട്ടക്കരിമ്പ് - സായ്‌വിള വഴി അച്ചനളയിലേക്ക് ജീപ്പ് പാതയുണ്ടെങ്കിലും സഞ്ചാരയോഗ്യമല്ല. ഐടിഡിപി ഇടപെട്ട് മൃതദേഹം ആംബുലൻസിൽ 12.30ന് ടികെ കോളനിയിലെത്തിച്ചു. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുതപ്പിൽ ഒറ്റമുളയിൽ കെട്ടി പാട്ടക്കരിമ്പ് കോളനി മൂപ്പൻ ഗോപാലനും സംഘവും ചുമക്കുകയായിരുന്നു. 4 മണിയായപ്പോഴാണ് കുടിയിൽ എത്തിയത്. ഭാര്യ വെള്ളക. മാനസിക വെല്ലുവിളി നേരിടുന്ന മകനുണ്ട്. രോഗം ബാധിച്ച് 2 വർഷം മുൻപ് മകൾ മരിച്ചിരുന്നു. സംസ്കാരം നടത്തി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama