go

‘സിപിഎം ജനപ്രതിനിധികൾ സ്ത്രീത്വത്തെ അപമാനിക്കുന്നു’

കുരുന്നല്ലേ, കുനിയാം... ജനമഹായാത്ര നയിച്ച് മലപ്പുറത്തെ സ്വീകരണ വേദിയിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുല്ലപ്പൂ കിരീടം അണിയിക്കാൻ എത്തിയ കുട്ടിയുടെ മുന്നിൽ കുനിഞ്ഞപ്പോൾ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.മുഹസിൻ, എ.പി.അനിൽ കുമാർ എംഎൽഎ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് തുടങ്ങിയവർ സമീപം. 			         ചിത്രം: മനോരമ
കുരുന്നല്ലേ, കുനിയാം... ജനമഹായാത്ര നയിച്ച് മലപ്പുറത്തെ സ്വീകരണ വേദിയിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുല്ലപ്പൂ കിരീടം അണിയിക്കാൻ എത്തിയ കുട്ടിയുടെ മുന്നിൽ കുനിഞ്ഞപ്പോൾ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.മുഹസിൻ, എ.പി.അനിൽ കുമാർ എംഎൽഎ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് തുടങ്ങിയവർ സമീപം. ചിത്രം: മനോരമ
SHARE

മലപ്പുറം∙ ദേവികുളം സബ് കലക്‌ടർ രേണു രാജിനെ എസ്.രാജേന്ദ്രൻ എംഎൽഎ അധിക്ഷേപിച്ചത് സിപിഎമ്മിന്റെ ജീർണതയുടെ തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിമാരും എംഎൽഎയും സ്‌ത്രീത്വത്തെ അപമാനിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം സ്‌ത്രീസുരക്ഷയും സ്‌ത്രീശാക്‌തീകരണവും വിളമ്പുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന    ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ലീഗിന് ദേശീയരാഷ്‌ട്രീയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നു മുല്ലപ്പള്ളി മറുപടി നൽകി. ലീഗ് നേതൃത്വത്തെ വിശ്വാസമുണ്ട്. അവർ സൗഹാർദപരമായ സമീപനം സ്വീകരിക്കുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കെപിസിസി ജനമഹായാത്ര നയിച്ചെത്തിയ അദ്ദേഹം മഞ്ചേരിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. പെരിന്തൽമണ്ണ, കൂട്ടിലങ്ങാടി, മലപ്പുറം, വേങ്ങര, ചെമ്മാട്, താനാളൂർ എന്നിവിടങ്ങളിൽ യാത്രയ്‌ക്ക് സ്വീകരണം നൽകി. ഇന്ന് തിരുനാവായ, കുറ്റിപ്പുറം, മാറഞ്ചേരി, എടപ്പാൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി പാലക്കാട് ജില്ലയിൽ പ്രവേശിക്കും. ബിജെപി, ആർഎസ്‌എസ് എന്നിവരെപ്പോലെ സിപിഎമ്മിനും കോൺഗ്രസാണ് മുഖ്യശത്രുവെന്ന് മുല്ലപ്പള്ളി സ്വീകരണ സമ്മേളനത്തിൽ പറഞ്ഞു. 

അന്ധമായ കോൺഗ്രസ് വിരോധമാണ് സിപിഎമ്മിനെ നയിക്കുന്നത്. ദേശീയതലത്തിൽ ഇടത് സോഷ്യലിസ്‌റ്റ് ബദൽ ഉണ്ടാക്കാൻ സിപിഎമ്മിന് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആര്യാടൻ മുഹമ്മദ്, നാലകത്ത് സൂപ്പി, എ.പി.അനിൽകുമാർ എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, ജാഥാ അംഗങ്ങളായ കെ.പി.അനിൽകുമാർ, ജോൺസൺ ഏബ്രഹാം, കെ.സി.അബു, ലതികാ സുഭാഷ്, കെ.പി.കുഞ്ഞിക്കണ്ണൻ, ഐ.കെ.രാജു, ആർ.വത്സലൻ, പി.എ.സലീം, മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും ജില്ലാ നേതാക്കൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama